HOME
DETAILS

കേന്ദ്ര- സംസ്ഥാന പദ്ധതികള്‍ യോജിപ്പിച്ച് വികസനരേഖ തയാറാക്കും

  
backup
February 11 2017 | 02:02 AM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95


കണ്ണൂര്‍: പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാപഞ്ചായത്തില്‍ വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍മാരുടെയും പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരുടെയും യോഗം നടത്തി.
നവകേരള മിഷന്റെ ഭാഗമായി പ്രഖ്യാപിച്ച ആറു കര്‍മസമിതിയും നാലുമിഷനുകളും ഉള്‍പ്പെടുത്തിയ പദ്ധതികള്‍ക്കാണു പഞ്ചവത്സര പദ്ധതിയില്‍ പ്രാധാന്യം നല്‍കുക. പരിസ്ഥിതി സൗഹൃദത്തിന് ഊന്നല്‍ നല്‍കിയുള്ള കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ കൂട്ടിയോജിപ്പിച്ചാണു പദ്ധതി. കാര്‍ഷിക മേഖലയില്‍ തരിശുരഹിത ജില്ലാപഞ്ചായത്ത് പദ്ധതിക്കും സേവന മേഖലയില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് യൂനിറ്റുകള്‍ ആരംഭിക്കുന്നതിനും പ്രാധാന്യം നല്‍കും. കായികമേഖലയില്‍ എല്ലാവാര്‍ഡിലും കളിസ്ഥലമൊരുക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികളും ആരോഗ്യമേഖലയില്‍ ആശുപത്രികളെ ഹൈടെക് ആക്കുന്ന പദ്ധതികളുമാണു പരിഗണിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനാണു പ്രാമുഖ്യം. ഇതിന്റെ ഭാഗമായി രണ്ടുകോടി രൂപ അനുവദിച്ച് പദ്ധതികള്‍ക്കു തുടക്കമിട്ടിട്ടുണ്ട്. വനിതാ സൗഹൃദജില്ല, പകല്‍വീടുകള്‍, വായനശാലകളെ ആധുനികവത്കരിക്കല്‍, പ്രാദേശിക ചരിത്രരചന, സമ്പൂര്‍ണ ഇ-സാക്ഷരത ജില്ല, പട്ടികവര്‍ഗ മേഖലയില്‍ കുടുംബകേന്ദ്രീകൃത സങ്കേതം തുടങ്ങിയ പദ്ധതികളും പരിഗണനയിലുണ്ട്. പദ്ധതി നിര്‍വഹണത്തിനായി 15 വര്‍ക്കിങ് ഗ്രൂപ്പുകളാണു രൂപീകരിച്ചത്. സംസ്ഥാന ബജറ്റിനു ശേഷം നിര്‍വഹണം ആരംഭിക്കാനുള്ള തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. പ്ലാന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.വി ഗോവിന്ദന്‍ പദ്ധതി വിശദീകരിച്ചു. കെ.പി ജയബാലന്‍, കെ. ശോഭ, വി.കെ രാജന്‍ സംബന്ധിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  31 minutes ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  an hour ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  3 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  3 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  3 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  4 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  4 hours ago