പഴശിയുടെ നാട്ടില്‍ പെണ്അഭ്യാസികളുടെ വിജയക്കൊയ്ത്ത്
ഇരിട്ടി: തിരുവനന്തപുരത്തും കോഴിക്കോടുമായി നടന്ന സംസ്ഥാന കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ മികച്ച വിജയവുമായി പാലപ്പുഴ പഴശ്ശിരാജ അക്കാദമി. മൂന്ന് സ്വര്‍ണവും ആറ് വെള്ളിയും മൂന്ന് വെങ്കലവും നേടിയാണ് പഴശ്ശിരാജ മികച്ച വിജയം കരസ്ഥമാക്കിയത്.
പങ്കെടുത്ത 15 പേരില്‍ 12 പേര്‍ക്കും മെഡലുകള്‍ നേടാനായി. കൈപോരില് ആര്‍ച്ച ബാബുവിനും വാളും പരിചയും ഇനത്തില്‍ അഞ്ജന ആനന്ദിനും ചവിട്ടിപൊങ്ങല്‍ ഇനത്തില്‍ അതുല്യ രാജുവിനുമാണ് സ്വര്‍ണം ലഭിച്ചത്. കൈപോരില് എം ശില്പയും കെ അനുശ്രീയും അനന്യ ഉണ്ണികൃഷ്ണനും ചവിട്ടിപൊങ്ങലില് വി.കെ സംവൃതയും വിസ്മയ വിജയനും ആര്‍ച്ച ബാബുവും വെള്ളി നേടിയപ്പോള്‍, ചവിട്ടിപൊങ്ങലില് ആതിര ബാലകൃഷ്ണനും കൈപോരില് എ
ശ്രീഷ്ണുവും കെ ഐശ്വര്യയും വെങ്കലവും നേടി. ഈ മാസം അവസാനം തിരുവനന്ത
പുരത്ത് നടക്കുന്ന ദേശീയ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് ഇവര്‍ പങ്കെടുക്കും. പാലപ്പുഴയിലെ രണ്ടേക്കര്‍ സ്ഥലത്തെ സ്വന്തം കളരിയില്‍ രാവിലെയും വൈകുന്നേരവുമായാണ് പരിശീലനം. ജില്ലാ കളരിപ്പയറ്റ് അസോ. ട്രഷററും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധിയുമായ പി.ഇ ശ്രീജയനാണ് കുട്ടികള്‍ക്ക് സൗജന്യമായി പരിശീലനം നല്‍കുന്നത്.
പേരാവൂര്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ അനു
ബന്ധ സ്ഥാപനം കൂടിയായ പഴശ്ശിരാജ കളരി അക്കാദമിയില്‍ എണ്‍പതോളം പെണ്‍കുട്ടികള്‍ക്ക് സൗജന്യ കളരി പരിശീലനം നല്കി വരുന്നുണ്ട്. ജില്ലാ കളരിപ്പയറ്റ് ചാംപ്യന്‍ഷി
പ്പില്‍ ദേശീയ വിഭാഗത്തില്‍ ഓവറോള്‍ ചാംപ്യന്‍ഷിപ്പോടെ അക്കാദമി മികച്ച വിജയം നേടിയിരുന്നു. സ്റ്റാന്‍ലി ജോര്‍ജ്, കെ വിനോദ് കുമാര്‍ എന്നിവര്‍ രക്ഷാധികാരികളും സി.എ അബ്ദുള്‍ ഗഫൂര്‍ കോഓര്ഡിനേറ്റരും വി പ്രസന്ന ടീം മാനേജരുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."