നേരായ മാര്‍ഗത്തിലൂടെ മാത്രമേ മക്കളെ വളര്‍ത്തിയിട്ടുള്ളൂ: എന്‍. വിജയന്‍പിള്ള
ചവറ: നേരായ മാര്‍ഗത്തിലൂടെ മാത്രമേ മക്കളെ വളര്‍ത്തിയിട്ടുള്ളുവെന്നും തന്റെ മക്കള്‍ അസത്യത്തിന്റെ പാതയിലൂടെ സഞ്ചരിച്ചിട്ടില്ലെന്നും എന്‍. വിജന്‍പിള്ള എം.എല്‍.എ. മകന്‍ തെറ്റ് ചെയ്‌തെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ അവനെ ശിക്ഷിക്കാമെന്നും എം.എല്‍.എ പറഞ്ഞു.
സാമ്പത്തിക ഇടപാട് നടത്തിയത് തെരഞ്ഞെടുപ്പിന് മുന്‍പാണ്. അതില്‍ താന്‍ ഇടപെട്ടിരുന്നില്ല. താന്‍ എം.എല്‍.എ ആയതുകൊണ്ട് രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ ചില ഭാഗത്ത് ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ആരുടെയും പണം താനോ തന്റെ കുടുംബമോ അന്യായമായി പിടിച്ചെടുത്തിട്ടില്ലെന്നും എം.എല്‍.എ പറഞ്ഞു.
ഇതിനിടെ സാമ്പത്തിക തട്ടിപ്പില്‍ എന്‍. വിജയന്‍പിള്ളയുടെ മകനെതിരേ ഉയര്‍ന്ന ആരോപണത്തില്‍ എം.എല്‍.എയുടെ രാജി ആവശ്യപ്പെട്ട് ചവറയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനം മുന്‍ എം.എല്‍.എയും ഡി.സി.സി മുന്‍ പ്രസിഡന്റുമായ ജി. പ്രതാപവര്‍മ്മ തമ്പാന്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."