ഖാദര്‍ വധം: അന്വേഷണം അന്തിമഘട്ടത്തില്‍
തളിപ്പറമ്പ്: അബ്ദുല്‍ഖാദര്‍ വധത്തില്‍ മുഖ്യ സൂത്രധാരന്‍ ഉടന്‍ വലയിലാകുമെന്ന് സൂചന. വ്യാഴാഴ്ച അറസ്റ്റിലായ വായാട്ടെ തട്ടിക്കൂട്ടി ഹൗസില്‍ റാഷിദ് എന്ന തേള്‍ റാഷിദിനെ ചോദ്യം ചെയ്തപ്പോള്‍ പ്രതികളെകുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ആറായി. റാഷിദിന്റെ മിനി ലോറിയിലാണ് മൃതപ്രാണനായ ഖാദറിനെ കയ്യും കാലും കെട്ടി കാരക്കുണ്ട് തവളക്കുളത്തിന് സമീപമെത്തിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം മന്നയിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് മിനിലോറി പൊലിസ് പിടിച്ചെടുത്തിരുന്നു.
സംഭവത്തിന് ശേഷം റാഷിദ് വാഹനം സഹോദരന്റെ വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. കേസില്‍ ആകെ അഞ്ച് വാഹനങ്ങള്‍ പിടികൂടി. വാഹനം ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിക്കും. 2015ല്‍ പരിയാരം എസ്.ഐ രാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയാണ് അറസ്റ്റിലായ റാഷിദെന്ന് പൊലിസ് പറഞ്ഞു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതാണ്. മറ്റൊരു പ്രതി മുഹാസും രാജന്‍ വധശ്രമക്കേസിലെ പ്രതിയാണ്. അറസ്റ്റിലായ റാഷിദിനെ കോടതി റിമാന്‍ഡ് ചെയ്തു. ഇരുപതോളം പേര്‍ കേസില്‍ പ്രതികളായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."