9/11 : സഊദിക്കെതിരേ തെളിവില്ലെന്ന് യു എസ് കോടതി
വാഷിങ്ടണ്‍: സെപ്തംബര്‍ 11 കേസില്‍ സഊദിക്കെതിരേ തെളിവില്ലെന്ന് യു എസ് കോടതി വ്യക്തമാക്കി.
ന്യൂയോര്‍ക്കിലെ മന്‍ഹാട്ടന്‍ കോടതിയാണ് സഊദിയെ കേസില്‍ പ്രതി ചേര്‍ക്കാന്‍ വേണ്ട മതിയായ തെളിവുകളില്ലെന്ന് വിധിച്ചത്.
ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേന നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. നേരത്തെ ചില ഘട്ടങ്ങളില്‍ സഊദിയെ പ്രതി ചേര്‍ത്തെങ്കിലും തീവ്രവാദത്തിനു ഏതൊരു രാജ്യവുമായും ബന്ധമില്ലെന്ന പ്രസ്താവനയോടെയാണ് തള്ളിയത്.
തീവ്രവാദത്തിന് പ്രത്യേക രാജ്യവുമായി യാതൊരു ബന്ധവുമില്ല. അല്‍ഖാഇദയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ആക്രമണങ്ങളെ ഏതെങ്കിലും ഒരു രാഷ്ട്രത്തിനു മേല്‍ ചാര്‍ത്തുന്നത് ന്യായീകരിക്കാവുന്നതല്ല.
ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് ലോകത്തിനു മുന്നില്‍ നല്ല ബോധ്യമുണ്ട്. അതിനാല്‍ തന്നെ സഊദിക്കെതിരേ പ്രതി ചേര്‍ക്കണമെന്ന ആവശ്യം ബാലിശമാണ് കോടതി വിശദീകരിച്ചു.
കോടതി വിധിയെ സഊദി അധികൃതര്‍ സ്വാഗതം ചെയ്തു. സഊദിയുടെ സല്‍പ്പേരിനു മാനുഷിക മുഖത്തിനും കളങ്കമുണ്ടാക്കാനുള്ള നീക്കത്തിനേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന് സഊദിയിലെ പ്രമുഖ അഭിഭാഷകന് ഖാതിബ് അല്‍ ശമ്മാരി അഭിപ്രായപ്പെട്ടു.
പ്രശസ്ത അമേരിക്കന്‍ നിയമജ്ഞന് മൈക്കിള്‍ ക്ളോഗ്ഗാണ് സഊദിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."