HOME
DETAILS

മനുഷ്യാവകാശ ലംഘനം: ഇസ്‌റാഈലിനെതിരേ യു.എന്‍ കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം

  
backup
January 25 2018 | 03:01 AM

%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6-%e0%b4%b2%e0%b4%82%e0%b4%98%e0%b4%a8%e0%b4%82-%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1


ജനീവ: മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയതിന് ഇസ്‌റാഈലിനെതിരേ യു.എന്‍ കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം. യു.എന്‍ പ്രമേയങ്ങള്‍ കാറ്റില്‍പ്പറത്തി ഫലസ്തീനികള്‍ക്കെതിരേ നടത്തുന്ന നടത്തുന്ന അക്രമങ്ങളെ മനുഷ്യാവകാശ കൗണ്‍സില്‍ അംഗ രാഷ്ട്രങ്ങള്‍ വിമര്‍ശിച്ചു.
ഓരോ രാജ്യത്തിന്റെയും മനുഷ്യാവകാശ സംരക്ഷണ രംഗത്തെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും അവ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യുന്ന യൂനിവേഴ്‌സല്‍ പീരിയോഡിക്ക് റിവ്യൂവിലാണ് ഇസ്‌റാഈലിനെതിരേ ആക്ഷേപമുയര്‍ന്നത്.
ലോകത്തിലെ വംശവെറിയുടെ രാഷ്ട്രമെന്നാണ് ഇസ്‌റാഈലിനെ ദക്ഷിണാഫ്രിക്കന്‍ പ്രതിനിധി വിശേഷിപ്പിച്ചത്. ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയ അവകാശം നിഷേധിക്കുന്ന ഇസ്‌റാഈല്‍ നടപടിയില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇതിന്റെ അസാന്നിധ്യത്തില്‍ എന്ത് മനുഷ്യാവകാശ നടപടിയാണ് സംരക്ഷിക്കുകയെന്നും ദക്ഷിണാഫ്രിക്കന്‍ പ്രതിനിധി ചോദിച്ചു.
നിരവധി രാഷ്ട്ര പ്രതിനിധികള്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളോടുള്ള ഇസ്‌റാഈലിന്റെ സമീപനങ്ങളില്‍ മാറ്റംവരുത്തണമെന്ന് ആവശ്യപ്പെട്ടു. ഫലസ്തീന്‍ പ്രദേശങ്ങളില്‍ 50 വര്‍ഷമായി തുടരുന്ന അധിനിവേഷം അവസാനിപ്പിക്കണമെന്നും അംഗ രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടു. യു.എന്‍ തീരുമാനങ്ങളുടെ വ്യക്തമായ ലംഘനങ്ങളാണ് ഇസ്‌റാഈല്‍ നടത്തുന്നതെന്നും അധിനിവിഷ്ട പ്രദേശങ്ങളില്‍ വ്യാപകമായ രീതിയില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുകായാണെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
ഇസ്‌റാഈല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ അംഗീകരിക്കണമെന്നും 50 വര്‍ഷമായി തുടരുന്ന കോളോണിയല്‍ അധിനിവേഷം അവസാനിപ്പിക്കണമെന്നും ഫലസ്തീന്‍ പ്രതിനിധി ആവശ്യപ്പെട്ടു. ഫലസ്തീനികളോടുള്ള വംശവെറി ഇസ്‌റാഈല്‍ അവസാനിപ്പിക്കണം. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്ത് നിര്‍മിക്കുന്ന വിഭജന മതില്‍ പൊളിച്ച് മാറ്റണം. ഫലസ്തീനികള്‍ അനുഭവിച്ച പ്രയാസങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. തങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്ന് ഫലസ്തീനികളെ നിരുത്സാഹപ്പെടുത്താന്‍ ആര്‍ക്കും സാധ്യമല്ലെന്ന് പ്രതിനിധി ആവശ്യപ്പെട്ടു.
ഫലസ്തീന്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള നടപടികള്‍ അവസാനിപ്പിക്കണമെന്ന് ജോര്‍ദാന്‍,യു.എ.ഇ, ഇറാന്‍, റഷ്യ, മലേഷ്യ തുടങ്ങിയ രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടു.
കുട്ടികളടക്കമുള്ള ഫലസ്തീനികളെ തടവിലിടുന്ന ഇസ്‌റാഈല്‍ നടപടിയില്‍ യു.കെ, ഫിന്‍ലാന്‍ഡ്, ഓസ്ട്രിയ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഉത്കണ്ഠ പ്രകടിപ്പിച്ചു.
എന്നാല്‍ തങ്ങള്‍ക്കെതിരേ വിവേചനപരമായ സമീപനമാണ് യു.എന്‍ കൗണ്‍സിലില്‍ നടക്കുന്നതെന്ന് ഇസ്‌റാഈല്‍ അംബാസഡര്‍ അവിവ റാസ് ഷെച്ചര്‍ പറഞ്ഞു.
ഏകപക്ഷീയമായ ചര്‍ച്ചകളാണ് മനുഷ്യാവകാശ കൗണ്‍സിലില്‍ നടക്കുന്നതെന്നും കൗണ്‍സിലിന്റെ രീതികള്‍ മാറ്റേണ്ട സമയമായെന്നും അവര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 days ago