HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനത്തിനു തുടക്കം

  
backup
February 11 2017 | 03:02 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8-17


കണ്ണൂര്‍: മദീന പാഷന്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനത്തിനു പ്രൗഡോജ്വല തുടക്കം. സമ്മേളന നഗരിയായ കലക്ടറേറ്റ് മൈതാനിയിലെ ഹുദൈബിയയില്‍ സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി.
കണ്ണാടിപ്പറമ്പ് ഹാഷിം തങ്ങള്‍ മഖാമില്‍ നിന്നുള്ള പതാകജാഥയും പുറത്തീല്‍ മഖാമില്‍ നിന്നുള്ള കൊടിമരജാഥയും സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ പരിസരത്ത് സംഗമിച്ച് പരേഡിന്റെ അകമ്പടിയോടെ സമ്മേളന നഗരിയില്‍ എത്തിച്ചേര്‍ന്നതോടെയാണു പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നത്. തുടര്‍ന്നു 'ഫാഷിസം തകര്‍ക്കുന്നത് ഇന്ത്യയുടെ മര്‍മം' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ജംഇയ്യത്തുല്‍ മുദിരിസീന്‍ ജില്ലാ സെക്രട്ടറി കെ മുഹമ്മദ് ഷരീഫ് ബാഖവി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ യമാനി അധ്യക്ഷനായി. എ.കെ അബ്ദുല്‍ബാഖി മോഡറേറ്ററായി. അന്‍സാരി തില്ലങ്കേരി, റിജില്‍ മാക്കുറ്റി, വെള്ളോറ രാജന്‍, അബ്ദുല്‍ഗഫൂര്‍ ബാഖവി, ഇഖ്ബാല്‍ മുട്ടില്‍ സംസാരിച്ചു. ഇന്നു രാവിലെ ഒന്‍പതിന് പ്രതിനിധിസമ്മേളനം അബ്ദുല്‍സലാം ദാരിമി കിണവക്കല്‍ ഉദ്ഘാടനം ചെയ്യും. ആബിദ് ഹുദവി തച്ചണ്ണ, ഓണം പിള്ളി മുഹമ്മദ് ഫൈസി, മുസ്തഫ മുണ്ടുപാറ, എം.ടി അബൂബക്കര്‍ ദാരിമി എന്നിവര്‍ ക്ലാസിനു നേതൃത്വം നല്‍കും. വൈകുന്നേരം നാലിന് തലമുറ സംഗമത്തില്‍ റഹ്മത്തുല്ല ഖാസിമി മൂത്തേടം പ്രഭാഷണം നടത്തും. തുടര്‍ന്ന് ഇശല്‍നൈറ്റ്. നാളെ വൈകുന്നേരം നാലിന് സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ പരിസരത്ത് നിന്നു പ്രകടനം ആരംഭിക്കും. പൊതുസമ്മേളനം സയ്യിദ് ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ അധ്യക്ഷനാകും. നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍, മമ്മൂട്ടി വയനാട് സംബന്ധിക്കും.പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ അഹ്മദ് തേര്‍ളായി, അബ്ദുസലാം ദാരിമി കിണവക്കല്‍, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, ഷഹീര്‍               പാപ്പിനിശ്ശേരി, ബഷീര്‍ അസ്അദി നമ്പ്രം, മഹറൂഫ് മട്ടന്നൂര്‍, ജുനൈദ് ചാലാട്, അബ്ദുല്‍ഷുക്കൂര്‍ ഫൈസി  പുഷ്പഗിരി, സലാം പൊയനാട്, ഷൗക്കത്തലി ഉമ്മന്‍ചിറ പങ്കെടുത്തു.


ഇ അഹമ്മദിനോട് അനാദരവ്
മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം
ഇന്ന് കണ്ണൂരില്‍
കണ്ണൂര്‍: മുസ്‌ലിം ലീഗ് ദേശീയ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിനോട് കേന്ദ്ര സര്‍ക്കാര്‍ കാണിച്ച അനാദരവിനെതിരേ മുസ്‌ലിം ലീഗ് ഇന്ന് വൈകുന്നേരം നാലിന് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ പ്രതിഷേധ സംഗമം നടത്തും. വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുറഹ്മാന്‍ കല്ലായി, സതീശന്‍ പാച്ചേനി, എം.വി ജയരാജന്‍, അഡ്വ. പി സന്തോഷ് കുമാര്‍, പി.ടി ജോസ്, സി.എ അജീര്‍ സംബന്ധിക്കും.
മക്കളെയും കേരളത്തിലെ എം.പിമാരെയും അഹമ്മദിന്റെ മൃതദേഹം പോലും കാണിക്കാന്‍ അനുവദിക്കാത്തത് തീര്‍ത്തും ക്രൂരതയായിരുന്നെന്നും നേതാക്കളായ വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, പി കുഞ്ഞിമുഹമ്മദ്, അബ്ദുല്‍കരീം ചേലേരി, വി.പി വമ്പന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.


ഇ അഹമ്മദ്
അനുസ്മരണം 14ന്
കണ്ണൂര്‍: മുസ്‌ലിം ലീഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇ അഹമ്മദ് അനുസ്മരണം 14ന് വൈകുന്നേരം നാലിന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, പി.കെ കുഞ്ഞാലിക്കുട്ടി, മുന്‍മന്ത്രി കെ സുധാകരന്‍, സമസ്ത ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി പങ്കെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  14 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  14 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  14 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  14 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  14 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  14 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  14 days ago