HOME
DETAILS

600 കോടി വോട്ടര്‍മാര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തു: മോദിയുടെ 'തള്ളലിനെ' ട്രോളി സാമൂഹിക മാധ്യമങ്ങള്‍

  
backup
January 25 2018 | 03:01 AM

600-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86

ദാവോസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ നടത്തിയ പ്രസംഗത്തെ കൊണ്ടാടുകയാണ് സാമൂഹിക മാധ്യമങ്ങള്‍. ലോക രാഷ്ട്ര നേതാക്കള്‍ക്കിടയില്‍ മികച്ച പ്രാസംഗികനാണ് നമ്മുടെ പ്രധാനനമന്ത്രിയെങ്കിലും കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പ്രസ്താവനയാണ് സാമൂഹിക മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. 600 കോടി വോട്ടര്‍മാര്‍ 2014ല്‍ വോട്ട് ചെയ്തിട്ടാണ് ബി.ജെ.പി അധികാരത്തിലെത്തിയതെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ തട്ടിവിട്ടു. തന്റെ ഭരണകൂടത്തിന്റെയും ബി.ജെ.പിയുടെയും നേട്ടങ്ങളും സീകാര്യതയും പറയുന്നിതിന്നിടെയാണ് മോദി ഇത്തരത്തില്‍ 'തള്ളല്‍' നടത്തിയത്. ഇത് അബദ്ധത്തില്‍ പറ്റിയതാണെന്ന് കരുതാനും വയ്യ. കാരണം പ്രധാനമന്ത്രി ഇത് വീണ്ടും ആവര്‍ത്തിച്ചു.
സാമൂഹിക മാധ്യമങ്ങള്‍ ഇത് ഏറ്റെടുത്തു. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍, സി.പി.എം ഉള്‍പ്പെടെ മോദിയുടെ പരാമര്‍ശത്തിനെതിരേ പരിഹാസവുമയി രംഗത്തെത്തി.
ലോക ഭൂപടം കാണിച്ച് ഇതല്ല പ്രധാനമന്ത്രി നമ്മുടെ രാഷ്ട്രമെന്ന് ചൂണ്ടിക്കാട്ടിയാണ് പലരുടെയും പരിഹാസം. ലോക ജനസംഖ്യ ആകെ 700 കോടിയാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് 600 കോടി ജനങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുക എന്നാണ് പിടികിട്ടാത്തത്.
ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരം 81.4 കോടി വോട്ടര്‍മാരാണ് 2014ല്‍ ഉണ്ടായിരുന്നത്. എന്നാല്‍ മൂന്ന് ദശാബ്ദത്തിനിടെ ആദ്യമായാണ് ഇത്രെയും പേര്‍ ഒരു സര്‍ക്കാരിന് വോട്ട് ചെയ്യുന്നതെന്നും മോദി ദാവോസ് പ്രസംഗത്തില്‍ പറഞ്ഞു.പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്ററിലും ഈ കാര്യം ആവര്‍ത്തിച്ചു. എന്നാല്‍ അബദ്ധം മനസിലായതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു.
എന്നാല്‍ സാമൂഹിക മാധ്യമങ്ങള്‍ ഇത് ഏറ്റെടുത്തുവെന്ന് മാത്രമല്ല മുന്‍പ് പ്രധാനമന്ത്രിക്ക് പറ്റിയ അബദ്ധങ്ങളും കൂടെച്ചേര്‍ത്ത് ട്രോളല്‍ ആഘോഷമാക്കി.
മഹാത്മാ ഗാന്ധിയെ മോഹന്‍ ലാല്‍ എന്ന് വിളിച്ചതും ശ്രീലങ്കന്‍ രാഷ്ട്ര തലവനെ അഭിസംബോധനം ചെയ്യുമ്പോള്‍ വന്ന അബദ്ധങ്ങളെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago
No Image

രാജ്യത്തെ ഇ-വാലറ്റുകള്‍ക്കുള്ള നിയമങ്ങളും ചട്ടങ്ങളും പുറത്തിറക്കി സഊദി ദേശീയ ബാങ്ക്

Saudi-arabia
  •  a month ago
No Image

ഏഷ്യാ കപ്പ് അണ്ടര്‍-19; ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളി ലെഗ്‌സ്പിന്നര്‍ മുഹമ്മദ് ഇനാന്‍

Cricket
  •  a month ago