മാനവരാശിയുടെ സമാധാനത്തിന് ഖുര്‍ആന്‍ പഠനം അനിവാര്യം: കടന്നപ്പള്ളി രാമചന്ദ്രന്
കൊച്ചി: മാനവികരാശിയുടെ സമാധാനത്തിനും ഉന്നമനത്തിനും ഖുര്‍ആന്‍ പഠനം അനിവാര്യമാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
എസ്.എല്‍.ആര്.സി ഇരുപത്തിഏഴാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എറണാകുളം ടൗണ്‍ഹാളില്‍ നടന്ന അവാര്‍ഡ്ദാന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെ എല്ലാ മത ഗ്രന്ധങ്ങളിലും മാനവികതയ്ക്ക് ഊന്നല്‍ നല്‍കുന്നുണ്ടെങ്കിലും അതില്‍ മുന്പില് നില്‍ക്കുന്നത് ഖുര്‍ആന്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
സാംസ്കാരിക സമ്മേളനം കേരള ഹൈക്കോടതി ജസ്റ്റിസ് സി.കെ അബ്ദുല്‍ റഹിം ഉദ്ഘാടനം ചെയ്തു. നൂര്‍ മുഹമ്മദ് നൂര്‍ഷ അധ്യക്ഷനായി. ഡോ. സെബാസ്റ്റിയന്‍പോള്‍, ഡോ.എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, കെ.പി അബ്ദുല്‍ ലത്തീഫ് മൗലവി, എ. ഇഫ്തികാര്‍, എച്ച്.ഇ ബാബു സേട്ട്, മുഹമ്മദ് മേത്തര്‍, പ്രോഫ. അബ്ദു, അനസ് നദ്വി സംസാരിച്ചു. സലഫി ലേണിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനം കെ.വി തോമസ് എം.പി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."