ഓപറേഷന് സാഗര്‍ റാണി: പരിശോധന ഊര്‍ജിതമാക്കി
കാസര്‍കോട്: ഭക്ഷ്യസുരക്ഷാ വകുപ്പു നടപ്പാക്കുന്ന ഓപറേഷന് സാഗര്‍ റാണിയുടെ ഭാഗമായി ജില്ലയില്‍ മത്സ്യബന്ധന, വിപണന മേഖലകളില്‍ പരിശോധനകളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി. ഭക്ഷ്യസുരക്ഷാ വകുപ്പ്, മത്സ്യഫെഡ്, ഫിഷറിസ് വകുപ്പ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണു പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. കാസര്‍കോട്, കാഞ്ഞങ്ങാട് മേഖലകളിലെ മാര്‍ക്കറ്റ്, മത്സ്യബന്ധന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു വിവിധയിനം മത്സ്യങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കയച്ചു. മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനു ചേര്‍ക്കുന്ന അമോണിയ, ഫോര്‍മാലിന്‍, സോഡിയം ബെന്‍സോയറ്റ് എന്നീ രാസവസ്തുക്കളുടെ സാന്നിധ്യം മനസിലാക്കുന്നതിനാണു പരിശോധന നടത്തുന്നത്. മത്സ്യബന്ധന വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് 16നു വൈകുന്നേരം ഏഴിനു കാസര്‍കോട് കടപ്പുറം കുറുംബ ഭഗവതി ക്ഷേത്ര ഹാളില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും. 17നു 10നു കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി ജില്ലാ വ്യാപാരഭവനില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."