പിണറായിയെ രൂക്ഷമായി വിമര്‍ശിച്ച് വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം ഇതുവരെ സ്വീകരിച്ചിരുന്ന നിലപാടില്‍നിന്നു വ്യത്യസ്തമായി അഭിപ്രായം പ്രകടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് നിയുക്ത എം.എല്‍.എ വി.ടി.ബല്‍റാം. ഫേസ്ബുക്ക് പോസ്റ്റിലാണ് പിണറായിയെ ബല്‍റാം കഠിനമായി വിമര്‍ശിക്കുന്നത്. ഈ പോസ്റ്റില്‍ പിണറായിയെ മല്ലു മോദിയെന്ന് പറയാതെ പറയുന്നുമുണ്ട് ബല്‍റാം.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം മാത്രമേ പരിഹാരമായിട്ടുള്ളൂ എന്ന ചിന്തയില്‍ നിന്ന് പുറത്തുകടക്കണമെന്നും സുരക്ഷാപ്രശ്നം മുന്‍നിര്‍ത്തി നിലവിലെ ഡാം ഡീക്കമ്മിഷന്‍ ചെയ്യുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും മുന്‍പ് പറഞ്ഞപ്പോള്‍ വലിയ വിമര്‍ശനവും അധിക്ഷേപവും തനിക്ക് നേരിടേണ്ടിവന്നു. ഡാമിനു കീഴില്‍ ചപ്പാത്തില്‍ അഞ്ച് സെന്റ് സ്ഥലവും വീടും എനിക്ക് നല്‍കാമെന്നും അവിടെ താമസിക്കാന്‍ ധൈര്യമുണ്ടോ എന്നും അന്ന് ബി.എസ്. ബിജിമോള്‍ എം.എല്‍.എ വെല്ലുവിളിച്ചിരുന്നു. ഡാമിന്റെ ഉറപ്പില്‍ സംശയമില്ലാത്ത ഒരാള്‍ എല്ലാം ശരിയാക്കാന്‍ കടന്നുവന്നിരിക്കുന്ന സാഹചര്യത്തില്‍ ആ വീടും സ്ഥലവും എത്രയും വേഗം മല്ലുമോദിയുടെ പേരില്‍ ബിജിമോള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കാമെന്നും ബല്‍റാം ഫേസ്ബുക്ക് പോസിറ്റില് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."