HOME
DETAILS

പൈലറ്റുമാരില്ല; കണ്ണൂര്‍ വിമാനത്താവള പരിശോധന വൈകുന്നു

  
backup
January 25 2018 | 03:01 AM

%e0%b4%aa%e0%b5%88%e0%b4%b2%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിന് വേണ്ട പ്രധാന പരിശോധനകളില്‍ ഒന്നായ നാവിഗേഷന്‍ ടെസ്റ്റ് വൈകുന്നു. ജനുവരി അവസാനവാരത്തിന് മുന്‍പ് നാവിഗേഷന്‍ ടെസ്റ്റ് നടത്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റി തത്വത്തില്‍ തിരുമാനിച്ചതായിരുന്നുവെങ്കിലും ഈ മാസം നടക്കാന്‍ ഇടയില്ലെന്നാണ് വിവരം.
കിയാല്‍ അധികൃതര്‍ നാവിഗേഷന്‍ ടെസ്റ്റ് നടത്താന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരു മാസം കഴിയാറായി. ടെസ്റ്റിന് വേണ്ട വിമാനം ലഭ്യമായെങ്കിലും പൈലറ്റുമാരുടെ കുറവാണ് പരിശോധന വൈകാന്‍ കാരണമെന്നാണറിയുന്നത്. സ്വകാര്യ മേഖലയില്‍ നിന്നുള്ള പൈലറ്റുകള്‍ക്ക് ഇത്തരം ടെസ്റ്റുകള്‍ നടത്താന്‍ അനുമതിയില്ല. എവിയേഷന്‍ വകുപ്പിന്റെ കീഴിലുള്ള പൈലറ്റുമാര്‍ക്ക്് മാത്രമെ ടെസ്റ്റ് നടത്തുവാന്‍ അനുമതിയുള്ളൂ. ഇത്തരം പൈലറ്റുമാരുടെ എണ്ണം നാമമാത്രമാണ്.
അടുത്ത മാസം ആദ്യവാരത്തില്‍ നാവിഗേഷന്‍ ടെസ്റ്റ് നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കിയാല്‍ അധികൃതര്‍. നാവിഗേഷന്‍ ടെസ്റ്റിന് ശേഷം മാത്രമെ വിമാനത്താവളത്തിന് വേണ്ട ലൈസന്‍സിന് അപേക്ഷ നല്‍കുവാന്‍ കഴിയൂ.
പിന്നീടും നിരവധി പരിശോധനകള്‍ പൂര്‍ത്തീകരിച്ചിട്ടായിരിക്കും എയര്‍പോര്‍ട്ട് അതോറിറ്റി അംഗീകാരം നല്‍കുക. ഇതിന് ചുരുങ്ങിയത് മൂന്ന് മുതല്‍ ആറ് മാസം വരെ വേണ്ടി വരും.
പരിശോധനക്കായി ഡല്‍ഹിയില്‍ നിന്നെത്തുന്ന എയര്‍പോര്‍ട്ട് അതോറ്റിയുടെ പ്രത്യേക വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് കണ്ണൂരിലെത്തുക. റണ്‍വേയില്‍ ഇറക്കാതെ ആകാശത്ത് വട്ടമിട്ട് പറന്നാണ് പരിശോധന നടത്തുക. പദ്ധതി പ്രദേശത്ത് സ്ഥാപിച്ച ദിശയും ദൂരവും അളക്കുന്നതിനുള്ള ഉപകരണത്തിന്റെ പ്രവര്‍ത്തനവും പരിശോധിക്കും. ഒന്നരക്കോടിയിലേറെ രൂപ ചെലവഴിച്ചാണ് ഇത് സ്ഥാപിച്ചത്. പ്രത്യേക പരിശീലനം ലഭിച്ച പൈലറ്റുമാരാണ് വിമാനം പറത്തുക. വിമാനങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന കെട്ടിടങ്ങള്‍ സംബന്ധിച്ചും പരിശോധന നടത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടകര കുഴൽപ്പണക്കേസിൽ വീണ്ടും അന്വേഷണം നടത്താൻ സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഒറ്റത്തന്ത' പ്രസംഗം; സുരേഷ് ഗോപിക്കെതിരെ പൊലിസിൽ പരാതി

Kerala
  •  a month ago
No Image

കൊങ്കണ്‍ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം 

Kerala
  •  a month ago
No Image

സഊദി ആഗോള സമ്പദ് വ്യവസ്ഥയിലെ നിര്‍ണായക സ്വാധീനം; ഫൈസല്‍ അല്‍ ഇബ്രാഹീം

Saudi-arabia
  •  a month ago
No Image

ചെറുതുരുത്തിയില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ സംഘര്‍ഷം

Kerala
  •  a month ago
No Image

എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍ എസ് മാധവന്

Kerala
  •  a month ago
No Image

ട്രാഫിക് നിയമഘനങ്ങള്‍ക്കുള്ള പിഴകളില്‍ 50% ഇളവ് പ്രഖ്യാപിച്ച് അജ്മാന്‍

uae
  •  a month ago
No Image

കണ്ണൂരിലെ ജനങ്ങളുടെ മനസില്‍ കുറ്റപത്രം ചാര്‍ത്തപ്പെട്ടയാളായി കലക്ടര്‍ മാറി: കെ. സുധാകരന്‍

Kerala
  •  a month ago
No Image

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 3 മുതല്‍; ഫെബ്രുവരി 17 മുതല്‍ മോഡല്‍ പരീക്ഷ

Kerala
  •  a month ago
No Image

വൈദ്യുതി മേഖലയില്‍ പ്രകൃതിസൗഹൃദ സുസ്ഥിര വികസനം ലക്ഷ്യം : മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  a month ago