'ആ രീതിയില്‍ മുന്നോട്ടുപോകാം'; ഇനിയിങ്ങനെ പറയാന്‍ സാഹിബില്ല
കണ്ണൂര്‍: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.പി നൂറുദ്ദീന്‍ ആത്മകഥയെഴുതി തയാറാക്കിയപ്പോള്‍ 'ആ രീതിയില്‍ മുന്നോട്ടുപോകാം' എന്നു പേരിടാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ല. കാരണം ഏതെങ്കിലും വിഷയത്തില്‍ നേതാക്കളുമായും പ്രവര്‍ത്തരുമായും രാഷ്ട്രീയ നേതാക്കളുമായും ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ചു തീരുമാനമെടുത്തുകഴിഞ്ഞാല്‍ നൂറുദ്ദീന്‍ സാഹിബിന് ഒറ്റവാക്കേയുള്ളൂ....ആ രീതിയില്‍ മുന്നോട്ടുപോകാം. എങ്ങോട്ടെങ്കിലുമുള്ള യാത്രയിലോ മറ്റോ കാണുന്നവരോടെല്ലാം അദ്ദേഹം പറയുക ആ രീതിയില്‍ മുന്നോട്ടു പോകാമെന്നാണ്.
ഇന്നലെ രാത്രി മരണ വിവരം പുറത്തുവന്നപ്പോഴും അദ്ദേഹത്തെ അടുത്തറിയുന്ന പലരും പറഞ്ഞത് ആ രീതിയില്‍ മുന്നോട്ടുപോകാമെന്നു പറയാന്‍ ഇനി സാഹിബില്ലല്ലോയെന്നാണ്. നിരവധിതവണ എം.എല്‍.എയും മന്ത്രിയുമായിരുന്ന നുറുദ്ദീന്‍ സാധാരണക്കാരനില്‍ സാധാരണക്കാരനായാണു ജീവിച്ചത്. ഖാദിബോര്‍ഡ് വൈസ് ചെയര്‍മാനും കെ.എസ്.എഫ്.ഇ ചെയര്‍മാനുമായ കാലഘട്ടത്തിലും പലപ്പോഴും ഔദ്യോഗിക വാഹനം ഒഴിവാക്കി നടന്നുപോകുന്നതു പതിവു കാഴ്ചയായിരുന്നു. ഖദര്‍ തൂവെള്ള മുണ്ടും ഷര്‍ട്ടും മാത്രം ധരിക്കുന്ന കെ.പി നൂറുദ്ദീന്‍ അക്ഷരാര്‍ഥത്തില്‍ ഗാന്ധിയനുമായിരുന്നു.
ഈയിടെ ശാരീരിക അസ്വാസ്ഥ്യം നിമിത്തം തീരെ അവശനായപ്പോള്‍ വീട്ടുകാരും സഹപ്രവര്‍ത്തകരും വിശ്രമം നിര്‍ബന്ധിച്ചതാണ്. പക്ഷേ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇരിക്കപ്പൊറുതിയില്ലാതായ അദ്ദേഹം കണ്ണൂര്‍ ജില്ലയിലെ നിരവധി പരിപാടികളില്‍ നേതാക്കളോടൊപ്പം സാന്നിധ്യമായി. ലാളിത്യം മുഖമുദ്രയാക്കി ജീവിതം നയിച്ച ഒരാള്‍ നമ്മെ വിട്ടുപിരിയുമ്പോള്‍ ഇന്നത്തെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തെ പോലെ ജീവിക്കാന്‍ ആ വാക്കുകള്‍ തന്നെ കടമെടുക്കാം....'ആ രീതിയില്‍ മുന്നോട്ടുപോകാം'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."