ബിനോയ്ക്കെതിരെയുള്ളത് സിവില്‍ കേസ് മാത്രം, പാര്‍ട്ടി അന്വേഷണം ആവശ്യമില്ലെന്ന് എസ്.ആര്.പി
ന്യൂഡല്‍ഹി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയ്ക്കെതിരെ ഉയര്‍ന്ന് ആരോപണത്തില്‍ കഴമ്പില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള.
അഴിമതിയോ അധികാര ദുര്‍വിനിയോഗമോ ഇതില്‍ ആരോപിക്കാനാവില്ല. നടന്നത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള പണമിടപാട് മാത്രമാണ്. ആരോപണത്തില്‍ തീരുമാനമെടുക്കേണ്ടത് വിദേശത്തുള്ള കോടതിയാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പാര്‍ട്ടിതല അന്വേഷണം പോലും ആവശ്യമില്ലെന്നും എസ്.ആര്.പി പറഞ്ഞു.
ദുബായിലെ കമ്പനി ഒരു ആരോപണം ഉന്നയിച്ചു. അതിനുള്ള മറുപടി ബിനോയ് തന്നെ പറഞ്ഞിട്ടുണ്ട്.ഈ വിഷയത്തില്‍ പാര്‍ട്ടിയ്ക്ക് പരാതി കിട്ടിയിട്ടില്ല. സര്‍ക്കാരും ഇടപെടില്ല. എന്തെങ്കിലും ഒരു ആക്ഷേപം ഉണ്ടായാല്‍ അതില്‍ ചാടിക്കയറി വിധി പറയുന്ന രീതി ശരിയല്ല. വിദേശത്ത് നടന്ന ഒരു ബിസിനസ് ഇടപാടില്‍ രണ്ടു കക്ഷികള്‍ തമ്മില്‍ നടന്ന സിവില്‍ തര്‍ക്കം എങ്ങനെ പാര്‍ട്ടി പരിഹരിക്കുമെന്നും എസ്.ആര്.പി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."