ഹിദായ 2017 നാളെ മുതല്‍
കാഞ്ഞങ്ങാട്: അതിഞ്ഞാലില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഹദിയയുടെ ഹിദായ 2017ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആറേക്കര്‍ സ്ഥലത്ത് 20000 ആളുകള്‍ക്ക് ഇരിക്കാന്‍ തരത്തിലുള്ള വേദിയാണ് ഒരുക്കിയിരിക്കുന്നത്. നാളെ മുതല്‍ 16 വരെ അതിഞ്ഞാല്‍ ഉമര്‍ സമര്‍ഖന്തി നഗറില്‍ (എം.ബി.എം ഗ്രൗണ്ട്) പരിപാടി നടക്കുന്നത്. നാളെ രാവിലെ 10.30നു ചെയര്‍മാന്‍ എം.ബി.എം അഷറഫ് പതാക ഉയര്‍ത്തും. ഹിദായ 2017ന്റെ ഉദ്ഘാടനം രാത്രി 8.30ന് ആറളം അബ്ദുല്‍ഖാദര്‍ ഫൈസി നിര്‍വഹിക്കും.അതിഞ്ഞാല്‍ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് സി.ഇബ്രാഹിം ഹാജി അധ്യക്ഷനാകും. അബ്ദുള്‍ വഹാബ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. 13നു രാത്രി എട്ടരയ്ക്കു നവാസ് മന്നാനി പനവൂര്‍ മുഖ്യ പ്രഭാഷണം നടത്തും.പി.എം ഹസ്സന്‍ഹാജി അധ്യക്ഷനാകും. 14നു രാത്രി 8.30നു നവാസ് മന്നാനി പനവൂര്‍ മുഖ്യ പ്രഭാഷണം നടത്തും. അല്‍ഹിദായ സോവനീര്‍ പ്രകാശനം ഡോ.ഖത്തര്‍ ഇബ്രാഹിംഹാജി, അബ്ദുല്ല ചിത്താരിക്ക് നല്‍കി നിര്‍വഹിക്കും. പാലക്കി സി കുഞ്ഞഹമ്മദ്ഹാജി അധ്യക്ഷനാകും.
15നു ഏഴിനു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. എ.എം നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യ പ്രഭാഷണം നടത്തും. എം.ബി.എം അഷ്‌റഫ് അധ്യക്ഷനാകും. സാലഹ് ബഖീത് സലാം അല്‍-മുഹറമി അബുദാബി, യൂസഫ് ബഖീത് സാലം അല്‍-മുഹറമി അബുദാബി എന്നിവര്‍ മുഖ്യാതിഥികകും. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, മെട്രോ മുഹമ്മദ്ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും. അതിഞ്ഞാല്‍ അല്‍സാറുല്‍ ഇസ്‌ലാം മദ്‌റസയില്‍ നിന്നു കഴിഞ്ഞ വര്‍ഷം പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് എം.ബി മൂസഹാജി സ്മാരക സ്വര്‍ണമെഡല്‍ വിതരണം ചെയ്യും. സമാപന ദിവസമായ 16നു രാത്രി 8.30നു ശറഫുദ്ധീന്‍ ബാഖവി മാങ്ങാട് പ്രഭാഷണം നടത്തും. അബു സാലിഹ് ശാഹുല്‍ ഹമീദ് മുസ്‌ലിയാര്‍ മാലൂര്‍ കൂട്ടുപ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കും.കെ.വി അബ്ദുല്‍ റഹിമാന്‍ ഹാജി അധ്യക്ഷനാകും. കബീര്‍ ഫൈസി ചെറുകോട് തുടങ്ങിയവര്‍ സംബന്ധിക്കും.
ഹദിയ ചെയര്‍മാന്‍ എം.ബി.എം അഷറഫ്, കണ്‍വീനര്‍ ഖാലിദ് അറബിക്കാടത്ത്, ട്രഷറര്‍ കുഞ്ഞാമദ്ഹാജി പാലക്കി, പി.എം ഹസ്സന്‍ഹാജി, യുഎഇ ഗള്‍ഫ് കോ-ഓര്‍ഡിനേറ്റര്‍ പി.എം ഫാറൂഖ്, കെ കുഞ്ഞിമൊയ്തീന്‍, സി.എച്ച് സുലൈമാന്‍ഹാജി, ബി മുഹമ്മദ്, ദുബൈ കോ-ഓര്‍ഡിനേറ്റര്‍ സി.ബി സലീം, പി.എം ഫൈസല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."