കാസര്‍കോട് മണ്ഡലത്തില്‍ 777 വീടുകള്‍ വൈദ്യുതീകരിക്കും
കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ 777 വീടുകള്‍ കൂടി വൈദ്യുതീകരിക്കുന്നതിനു എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ഇതിനായി 83,74,133 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പകുതി തുക സംസ്ഥാന വൈദ്യുതി ബോര്‍ഡ് വഹിക്കും. വയറിങ് ആവശ്യമായി വരുന്ന 24,35,000 രൂപ ഉള്‍പ്പെടെ 66,22,000 രൂപ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കും. യോഗത്തില്‍ ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു, ജനപ്രതിനിധികള്‍, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ മോസസ് രാജ്കുമാര്, എക്സിക്യുട്ടീവ് എന്‍ജിനിയര്‍ പി സുരേന്ദ്ര, അസി. എക്സിക്യുട്ടീവ് എന്‍ജിനിയര്‍ കെ നാഗരാജ ഭട്ട് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."