ദേവകിയമ്മ വധം; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന
പെരിയാട്ടടുക്കം: കാട്ടിയടുക്കത്തെ പരേതനായ പക്കീരന്റെ ഭാര്യ ദേവകിയമ്മ വധക്കേസില്‍ അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. ദേവകിയമ്മയുടെ മകന് ശ്രീധരനെ കഴിഞ്ഞ ദിവസം രാത്രി അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. ദേവകിയമ്മയുടെ മൃതദേഹം കണ്ടെത്തിയ ശേഷം ആദ്യ മൊഴിയില്‍ മാതാവ് ഒന്നര പവന് വരുന്ന മാല തനിക്കു പണയം വെക്കാന്‍ നല്കിയെന്നു മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടു പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഇത്തരം ഒരു മാല ശ്രീധരന് പറഞ്ഞ പെരിയയിലെ ബാങ്കില്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒന്നര പവന് മാലക്ക് പകരം മൂന്നര പവനോളം വരുന്ന മാലയാണ് പണയത്തിലുള്ളതെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.
തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ശ്രീധരനെയും ഇയാളുടെ ഭാര്യ നാരായണിയേയും പൊലിസ് വീണ്ടും വിശദമായി ചോദ്യം ചെയ്തത്.
മണിക്കൂറുകളോളം ശ്രീധരനെ ചോദ്യം ചെയ്തതോടെ മാല വില്പന നടത്തിയതായി ശ്രീധരന് മൊഴി നല്‍കിയതായാണു സൂചന. മാലയെ ചൊല്ലി ശ്രീധരനും ദേവകിയമ്മയും നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നുവോയെന്ന് പൊലിസ് അന്വേഷിച്ചു വരുകയാണ്. കഴിഞ്ഞ മാസം 13നാണു ദേവകിയമ്മയെ വീട്ടിനകത്തു കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."