സെക്രട്ടേറിയറ്റില്‍ സ്ഥിരം വൈകിവരുന്നത് 94 പേര്
തിരുവനന്തപുരം: ശമ്പള വിതരണ സോഫ്റ്റ്വെയറുമായി ബന്ധപ്പെടുത്തിയ പഞ്ചിങ് സമ്പ്രദായം തുടങ്ങി ഒരു മാസത്തോട് അടുക്കുമ്പോള്‍ സെക്രട്ടേറിയറ്റ് ജീവനക്കാരില്‍ ഇനിയും വഴങ്ങാതെ ആറുപേര്‍. ഇവര്‍ ഇതുവരെയും പഞ്ച് ചെയ്തിട്ടില്ല. 94 പേര് സ്ഥിരമായി വൈകിയെത്തുന്നവരാണ്. ബാക്കി ജീവനക്കാര്‍ കൃത്യമായെത്തി പഞ്ച് ചെയ്യുന്നുണ്ട്.
ശമ്പള വിതരണ സോഫ്റ്റ്വെയറായ സ്പാര്‍ക്കുമായി ബന്ധപ്പെടുത്തിയ പഞ്ചിങ് രീതിയോട് തുടക്കത്തില്‍ ചില എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും സര്‍ക്കാരിന്റെ കര്ശനിലപാടിനു മുന്നില്‍ ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും വഴങ്ങിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇതുവരെയുള്ള പഞ്ചിങ് റിപ്പോര്‍ട്ട് പ്രകാരം സ്പാര്‍ക്കില്‍ അംഗമായ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ എണ്ണം 5155 ആണെങ്കിലും 4673 പേരാണ് സെക്രട്ടേറിയറ്റില്‍ ജോലി ചെയ്തുവരുന്നത്. 2010 മുതല്‍ പഞ്ചിങ് തുടര്‍ന്നുവരുന്നുണ്ടെങ്കിലും ഈ ജനുവരി ഒന്നു മുതലാണ് പുതിയ പഞ്ചിങ് രീതി അവലംബിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."