ജനസംസ്‌കൃതി സാംസ്‌കാരികോത്സവം ഇന്നു സമാപിക്കും
കാസര്‍കോട്: സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട്് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ജനസംസ്‌കൃതി ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവം ഇന്നു സമാപിക്കും. രാവിലെ പത്തിനു 'വായനയുടെ രാഷ്ട്രീയം' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ സാംസ്‌കാരിക വകുപ്പു മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. ഡോ. കെ.എസ് രവികുമാര്‍ അധ്യക്ഷനാകും. കേരളസാഹിത്യഅക്കാദമി പ്രസിഡന്റ് വൈശാഖന്‍ വിഷയാവതരണംനടത്തും.
ബെന്യാമിന്‍, കേരളസാഹിത്യഅക്കാദമി വൈസ്പ്രസിഡന്റ് ഡോ.ഖദീജാ മുംതാസ്, കന്നട എഴുത്തുകാരന്‍ റഹ്മത്ത് തരീക്കരെ, എസ് രമേശന്‍, ഡോ. എ.എം ശ്രീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഉസ്താദ് ഹസ്സന്‍ഭായിയുടെ ഷെഹ്നായ് വാദനം. വൈകീട്ട് മൂന്നിനു നടക്കുന്ന സമാപന സമ്മേളനം ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു ഉദ്ഘാടനം ചെയ്യും. വാസു ചോറോട് അധ്യക്ഷനാകും.
ഇന്നലെ ഹൈദരാബാദ് പ്രജാനാട്യ മണ്ഡലി, തഞ്ചാവൂര്‍ ഉതിര് തിയറ്റേഴ്‌സ് എന്നിവ നാടോടിക്കലകള്‍ അവതരിപ്പിച്ചു.
നടി ജിഷ അഭിനയയുടെ സോളോ ഡ്രാമ ശ്രദ്ധേയമായി. അഞ്ചലോട്ടക്കാര ന്‍, ഒന്നാം പാഠം എന്നീ തെരുവുനാടകങ്ങള്‍ നാടകങ്ങള്‍ അരങ്ങേറി.
തെരുവു നാടക കലാകാരന്മാരെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. രാത്രി കേരള ഫോക്ക്‌ലോര്‍ അക്കാദമിയുടെ നാടോടി കലകളുടെ അവതരണവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."