നേതൃത്വത്തിന്റെയും അണികളുടെയും സ്വന്തം 'സാഹിബ് ' എം.പി മുജീബ് റഹ്മാന്‍
കണ്ണൂര്‍: രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കംമുതല്‍ ഒടുക്കംവരെ കറകളഞ്ഞ കോണ്‍ഗ്രസുകാരനായിരുന്ന കെ.പി നൂറുദ്ദീന്റെ വിടവാങ്ങലോടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും അണികള്‍ക്കും നഷ്ടമാകുന്നതു സ്വന്തം സാഹിബിനെ. മന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും രാഷ്ട്രീയ കേരളത്തില്‍ സജീവമായിരുന്ന അദ്ദേഹത്തെ എല്ലാവരും സ്‌നേഹത്തോടെ സാഹിബ് എന്നാണു വിളിച്ചിരുന്നത്.
ഉറ്റസുഹൃത്തായിരുന്ന സി.പി.എം നേതാവും മുന്‍ എം.പിയുമായ ടി ഗോവിന്ദന്‍ മുതല്‍ പുതുതലമുറ നേതാക്കള്‍വരെ മഹത്‌വ്യക്തിത്വം എന്നര്‍ഥമുള്ള സാഹിബെന്നാണ് അദ്ദേഹത്തെ വിളിച്ചത്. മന്ത്രിയും എം.എല്‍.യുമായിരിക്കെ സര്‍ എന്ന വിളി സാഹിബിനൊരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. അരനൂറ്റാണ്ടോളമായി കേരള രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു നൂറുദ്ദീന്‍. കോണ്‍ഗ്രസില്‍ എന്നും ആന്റണി പക്ഷത്തു നിലയുറപ്പിച്ചിരുന്ന നൂറുദ്ദീന്‍, ജീവിതത്തില്‍ തികഞ്ഞ ഗാന്ധിയനായിരുന്നു.
1982 മുതല്‍ 1987 വരെ കെ കരുണാകരന്‍ മന്ത്രിസഭയില്‍ വനം, കായിക, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ മന്ത്രിയായിരുന്നിട്ടും അദ്ദേഹത്തിനെതിരേ ആരോപണങ്ങളൊന്നും ഉയര്‍ന്നിരുന്നില്ല. കോണ്‍ഗ്രസില്‍ കുട്ടിനേതാക്കള്‍വരെ കാറില്‍ യാത്രചെയ്യുമ്പോള്‍ തന്റെ തട്ടകമായ പയ്യന്നൂരില്‍നിന്നു നൂറുദ്ദീന്‍ കണ്ണൂരിലെത്തിയിരുന്നതു ബസിലായിരുന്നു.
കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ മിക്ക പരിപാടികളിലും കെ.പി നൂറുദ്ദീനെ ക്ഷണിക്കാറുണ്ട്. തന്നെ ക്ഷണിച്ച പരിപാടിക്ക് എത്താന്‍ അദ്ദേഹവും ശ്രദ്ധിക്കാറുണ്ട്. ലീഡര്‍ കെ കരുണാകരന്‍, കോണ്‍ഗ്രസിലെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായ എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി എന്നിവരോടു പ്രത്യേക അടുപ്പം സൂക്ഷിച്ചിരുന്നു.
ഇതിനുള്ള തെളിവുകൂടിയായിരുന്നു 2015 മെയ് 15നു കണ്ണൂര്‍ ചേമ്പര്‍ഹാളില്‍ കെ.പി നൂറുദ്ദീന്റെ ആത്മകഥയായ 'ആ രീതിയില്‍ മുന്നോട്ടു പോകാം' പ്രകാശന ചടങ്ങ്. മുന്‍ സ്പീക്കറായിരുന്ന എ.സി ജോസിനു നല്‍കി മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് ആത്മകഥ പ്രകാശനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."