നാല് യുവതികള്‍ക്ക് മംഗല്യ സൗഭാഗ്യവുമായി കൂട്ടായ്മ
ആലപ്പുഴ: പുന്നപ്രയിലെ 250 കുടുംബാംഗ ങ്ങളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നാല് യുവതി -യുവാക്കള്‍ക്ക് ഇന്ന് മംഗല്യം.
പുന്നപ്ര വണ്ടാനം ഷറഫുല്‍ ഇസ്ലാംസംഘം റിയാസ് റീജിയണ്‍ പുന്നപ്ര യൂണിറ്റാണ് ഇന്ന് രാവിലെ 11നും 12നുമിടയിലുള്ള മുഹൂര്‍ത്തിലാണ് പി.വി.എസ്.ഐ.എസ് മദ്രസാകോംപ്ലക്സിലാണ് വിവാഹച്ചടങ്ങ് നടക്കുന്നത്.
ചടങ്ങില്‍ ഹിന്ദു യുവതിയും വിവാഹിതയാകും. വര്‍ഷങ്ങളായി ഗള്‍ഫില്‍ കഴിയുന്ന 250-ഓളം കുടുംബങ്ങളുടെ കൂട്ടായ്മയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
ഒരോ വധുവിനും 10 പവന്റെ സ്വര്‍ണവും 50,000 രൂപയും നല്‍കുന്നതോടൊപ്പം മുഴുവന്‍ വിവാഹച്ചെലവും സംഘടന വഹിക്കും.
ചടങ്ങില്‍ മുഖ്യാതിഥികളായി പൊതുമരാത്ത് മന്ത്രി ജി. സുധാകരനും കെ.സി. വേണുഗോപാലും പങ്കെടുക്കും.
ഇതു കൂടാതെ വിവിധ സമുദായത്തില്‍പ്പെട്ടവരായ 12 പേര്‍ക്ക് പ്രതിമാസം 1500 രൂപ വീതം സംഘടന പെന്‍ഷനായി നല്കുന്നു.
സമുദായത്തില്‍ മതേതരത്വത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം നല്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."