യു.ഡി.എഫ് പ്രചരണ ജാഥ നാളെ ആലപ്പുഴയില്‍
ആലപ്പുഴ : കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ യു.ഡി.എഫ് സംസ്ഥാന നേതൃത്വം സംഘടിപ്പിച്ചിട്ടുളള മേഖല ജാഥ നാളെ ആലപ്പുഴയില്‍ പര്യടനം നടത്തും.
കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീഷനും മുന്‍ മന്ത്രി അനുപ് ജേക്കബും നയിക്കുന്ന മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ജാഥയ്ക്ക് നാളെ ചാരംമൂട്ടില്‍ വമ്പിച്ച സ്വീകരണം നല്‍കും . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
13ന് വിവിധ മേഖലകളിലെ പര്യടനത്തിനുശേഷം ജാഥ അമ്പലപ്പുഴയില്‍ സമാപിക്കും.14 ന് വടക്കന്‍ മേഖലയില്‍ പര്യടനം നടത്തുന്ന ജാഥ വൈകുന്നേരം നാലിന് തുറവൂരില്‍ സമാപിക്കും.യു ഡി എഫ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം അഞ്ച് മേഖല ജാഥകളില്‍ മധ്യമേഖല ജാഥയാണ് ആലപ്പുഴയില്‍ പര്യടനം നടത്തുന്നത്. കേരളത്തിലെ സര്‍ക്കാര്‍ ജനദ്രോഹത്തിലും നിഷക്രിയത്വത്തിലും അതിര്‍വരമ്പുകള്‍ ലംഘിച്ച് മുന്നേറുന്നു. കേന്ദ്രത്തില്‍ നരേന്ദ്രമോദി രാജ്യത്ത് അരാജകത്വവും മതാന്ധതയും വളര്‍ത്തി നിലനില്‍പ്പിന് ഭീഷണിയാകുന്നു. സംസ്ഥാനത്ത് വികസനം സ്തംഭിച്ചിരിക്കുന്നു.
ഇ.പി ജയരാജന്റെ രാജിക്കുശേഷം മന്ത്രിമാരായ മേഴ്‌സികുട്ടി അമ്മയും കടകംപളളി സുരേന്ദ്രനും വിജിലന്‍സ് അന്വേഷണത്തില്‍പ്പെട്ടിരിക്കുമ്പോള്‍ കൊലപാതക കേസില്‍ പ്രതിയായ എം.എം മണി മന്ത്രിയായി തുടരുന്നു. ഇത് മലയാളികള്‍ക്ക് അപമാനകരമാണെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ എം മുരളി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ യു.ഡി.എഫ് ജില്ല കണ്‍വീനര്‍ ബി രാജശേഖരനും പങ്കെടുത്തു. സമാപന സമ്മേളനത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, മുസ്‌ലിം ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍, കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം ലിജു, എ.എ ഷുക്കൂര്‍ എക്‌സ് എം.എല്‍.എ, ഡി സുഗതന്‍ എക്‌സ് എം.എല്‍.എ, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ഇസ്മയില്‍കുഞ്ഞ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി എ.എം നസീര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."