കരുവാറ്റയില്‍ യുവാവ് വെട്ടേറ്റ് മരിച്ചത് പൊലിസിന്റെ അനാസ്ഥമൂലം: ചെന്നിത്തല
തിരുവനന്തപുരം: കരുവാറ്റയില്‍ ഒരു യുവാവ് കുത്തേറ്റ് മരിക്കാനിടയായത് പൊലിസിന്റെ അനാസ്ഥ കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ അടുത്തടുത്ത് രണ്ട് കൊലപാതകങ്ങളാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇത് അത്യന്തം ഗൗരവമുള്ള കാര്യമാണ്.
സംഘര്‍ഷ സാദ്ധ്യതയുള്ള പ്രദേശമായതിനാല്‍ താന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ കരുവാറ്റയില്‍ പൊലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിച്ചിരുന്നു. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയതോടെ അത് നിര്‍ത്തലാക്കി. എയ്ഡ് പോസ്റ്റ് പുന:സ്ഥാപിക്കണമെന്ന് എസ്.പിയോട് പിന്നീട് താന്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും അത് ചെയ്തില്ല.
സംസ്ഥാനത്ത് ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കാന്‍ പൊലിസിന് കഴിയുന്നില്ല. ഗുണ്ടാ സംഘങ്ങളും സാമൂഹ്യവിരുദ്ധരും അരങ്ങ് തകര്‍ക്കുമ്പോള്‍ പൊലിസ് നിഷ്ക്രിയമായി നോക്കി നില്ക്കുന്നതേയുള്ളൂ. സംസ്ഥാനത്തെങ്ങും കൊള്ളയും കൊലപാതകങ്ങളും അതിക്രമങ്ങളും വര്‍ധിച്ചു വരുന്നു.
അടിക്കടി ഉണ്ടാവുന്ന സ്ഥലം മാറ്റം പൊലിസിന്റെ ആത്മവീര്യം കെടുത്തിയിരിക്കുകയാണ്. കാര്യക്ഷമതയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണു സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."