യമനിലേക്ക് യുഎന്നിന്റെ പുതിയ സമാധാന ദൂതന്
റിയാദ്: യമന്‍ സംഘര്‍ഷം പരിഹരിക്കുന്നതിന് ഐക്യ രാഷ്ട്രസഭ പുതിയ മധ്യസ്ഥന്‍ നിയമിച്ചു. മുതിര്‍ന്ന അന്താഷ്ട്ര മധ്യസ്ഥനായി അറിയപ്പെടുന്ന മാര്ട്ടിന് ഗ്രിഫിത്സ് ആണ് പുതിയ മധ്യസ്ഥനെന്ന് ന്യൂ യോര്‍ക്കിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവിലെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഇസ്മായില്‍ ഓള്‍ഡ് ശൈഖ് അഹ്മദിന്റെ സര്‍വിസ് കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെയാണ് പുതിയ മധ്യസ്ഥന്‍ പ്രഖ്യാപിച്ചത്.
മൂന്നു വര്‍ഷമായി ഇസ്മായില്‍ യമന്‍ ദുരിതം അവസാനിപ്പിക്കുന്നതിന് മധ്യസ്ഥ ശ്രമവുമായി നടക്കുന്നത്. ജനീവയിലെ സെന്റര്‍ ഫോര്‍ ഹൈമാനിറ്റേറിയന് ഡയലോഗ് സ്ഥാപക ഡയറക്റ്റ്ററില് ഒരാളാണ് പുതിയതായി സ്ഥാനമേല്‍ക്കുന്ന മാര്ട്ടിന്.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്,തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളിലെ പ്രശ്നങ്ങളിയില് ഇടപെട്ട് പരിഹാരം കാണാന്‍ മാര്ട്ടിന് സാധിച്ചതായി യൂറോപ്യന്‍ സമാധാന സ്ഥാപനം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."