കര്‍ണിസേനയുടെ 'പ്രകടന'ത്തിന് സാക്ഷികളായി ആസിയാന്‍ അതിഥികളും; അക്രമങ്ങള്‍ കൂടുതലും ബി.ജെ.പി സംസ്ഥാനങ്ങളില്‍, വെട്ടിലായി കേന്ദ്രം
പദ്മാവത് സിനിമയ്‌ക്കെതിരെ കര്‍ണി സേനയുടെ നേതൃത്വത്തില്‍ നടത്തുന്ന അക്രമത്തിന് സാക്ഷികളാവുന്നത് ഇന്ത്യക്കാര്‍ മാത്രമല്ല, റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ക്ഷണിച്ചുവരുത്തിയ അതിഥികള്‍ കൂടിയാണ്. 10 ആസിയാന്‍ രാഷ്ട്ര നേതാക്കളാണ് ഇപ്രാവശ്യം റിപ്പബ്ലിക്ക് ആഘോഷത്തിനായി ഡല്‍ഹിയില്‍ എത്തുന്നത്. വടക്കു, പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന അക്രമസംഭവങ്ങള്‍ നേരില്‍ കാണുന്ന ഇവര്‍ ഇന്ത്യയെക്കുറിച്ച് ധരിക്കുന്നത് മറ്റൊരു വിധത്തിലായിരിക്കും.
ഇന്ത്യയിലേക്ക് നിക്ഷേപം ആകര്‍ഷിക്കുകയെന്ന പ്രധാന ലക്ഷ്യത്തോടെയാണ് ഈ രാജ്യങ്ങളുടെ നേതാക്കന്മാരെ അതിഥികളായി ക്ഷണിച്ചത്. വ്യവസായ സ്ഥാപനങ്ങളും മറ്റും വ്യാപകമായി അക്രമിക്കപ്പെടുന്ന കാഴ്ചകള്‍ ഈ ലക്ഷ്യത്തിലേക്ക് അടുപ്പിക്കുമോയന്നതും സംശയമാണ്.
ഡാവോസില്‍ നടന്ന ആഗോള സാമ്പത്തിക ഫോറത്തിലും നിക്ഷേപത്തിന് സ്വാഗതം ചെയ്തു കൊണ്ടാണ് മോദി സംസാരിച്ചത്. ക്രമസമാധാനം ഏതൊരു സമ്പദ്‌വ്യവസ്ഥയുടെയും അത്യാവശ്യ ഘടകമാണെന്നിരിക്കെ, ഇതും ലോകനേതാക്കളുടെ മുന്നില്‍ ഇന്ത്യയെ പിന്നോട്ടടുപ്പിക്കും.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് കൂടുതല്‍ അക്രമസംഭവങ്ങള്‍ നടക്കുന്നതെന്നും ശ്രദ്ധേയമാണ്. ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുള്ള ഹരിയാനയില്‍ ക്രമസമാധാന നില ഏറെ തകര്‍ന്ന സ്ഥിതിയിലാണ്. ഈയിടെ റാം റഹിം സിങിനെതിരെ കോടതി ശിക്ഷ വിധിച്ചപ്പോഴുണ്ടായ വലിയ അക്രമസംഭവത്തിനു പിന്നാലെയാണ് വീണ്ടുമൊരിക്കല്‍ കലാപമുണ്ടാവുന്നത്. ഇതു തടയുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നത് കേന്ദ്ര സര്‍ക്കാരിനെയും ഇന്ത്യയെയും വലിയ രീതിയില്‍ ബാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."