പദ്മാവത് സംഘര്‍ഷത്തില്‍ പ്രതികരിച്ച് രാഷ്ട്രപതി: 'മറ്റുള്ളവരുടെ ഇടത്തില്‍ ഇടപെടാതെ പ്രതിഷേധിക്കൂ'
ന്യൂഡല്‍ഹി: പദ്മാവത് സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഉത്തരേന്ത്യയില്‍ നടക്കുന്ന അക്രമസംഭവങ്ങളില്‍ പ്രതികരിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കുന്നതിനിടെയാണ് സംഭവത്തില്‍ ഇടപെട്ട് സംസാരിച്ചത്. മറ്റുള്ളവരുടെ അഭിമാനത്തിലും ഇടത്തിലും ഇടപെടാതെ പ്രതിഷേധം നടത്തൂയെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ പൗരന്മാരും മറ്റൊരു പൗരന്റെ ഇടത്തെയും സ്വകാര്യതയെയും അവകാശങ്ങളെയും മാനിച്ചാണ് ജീവിക്കുന്നത്. ആഘോഷങ്ങള്‍ കൊണ്ടാടുമ്പോഴും പ്രതിഷേധം നടത്തുമ്പോഴും നമ്മള്‍ അയല്‍വാസികളെ ബുദ്ധിമുട്ടിലാക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു വഴിയിലൂടെ നമുക്ക് എതിര്‍ക്കുകയാവാം. പൗരന്മാരുടെ അഭിമാനത്തിലും വ്യക്തിപരമായ ഇടത്തിലും കൈകടത്താതെയാവണം അത്. അതാണ് സൗഹാര്‍ദ്ദപരമെന്നും കോവിന്ദ് പറഞ്ഞു.
ഉത്തരേന്ത്യയില്‍ നടക്കുന്ന അക്രമസംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാരോ പ്രധാനമന്ത്രിയോ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ ഇടപെടല്‍. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രമസമാധാന നില തകര്‍ക്കുന്ന രീതിയിലുള്ള അക്രമസംഭവങ്ങള്‍ അരങ്ങേറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."