HOME
DETAILS

കടലില്‍ കുളിക്കുന്നവനെ കുളത്തിന്റ ആഴം കാട്ടി പേടിപ്പിക്കാന്‍ നോക്കരുത്: ബിനീഷ് കോടിയേരി

  
backup
January 25 2018 | 15:01 PM

564654656546456456

കോഴിക്കോട്: സഹോദരന്‍ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ പ്രതികരിച്ച് ബിനീഷ് കോടിയേരി. കടലില്‍ കുളിക്കുന്നവനെ കുളത്തിന്റ ആഴം കാട്ടി പേടിപ്പിക്കാന്‍ നോക്കരുതെന്നാണ് ബിനീഷിന്റെ വിമര്‍ശനം.

വിദേശത്ത് ഒരു കേസുണ്ടെങ്കില്‍ തന്നെ, മറ്റൊരു രാജ്യത്തെ പത്രക്കാരും രാഷ്ട്രീയപാര്‍ട്ടിയുമാണോ നടപടികള്‍ എടുക്കേണ്ടതെന്നും ബിനീഷ് ചോദിക്കുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് ബിനീഷിന്റെ പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വര്‍ഷങ്ങള്‍ ആയി തുടര്‍ന്ന് വരുന്ന വേട്ടയാടലുകളുടെ ഭാഗമായി ഒരെണ്ണം കൂടെ . രാഷ്രീയപ്രവര്‍ത്തകന്റെ ജീവിതവും, കുടുംബജീവിതവും ചര്‍ച്ചയാകപെടേണ്ടതുതന്നെയാണ്. അവരുടെ ജീവിതരീതികളും ചര്‍ച്ചയാകാം. എന്നാല്‍ ആ കുടുംബത്തിലെ വ്യക്തി അതു ചെയ്തിട്ടുണ്ടോ, ഇല്ലയോ എന്ന് നോക്കി സത്യസന്ധതമായി വാര്‍ത്ത കൊടുക്കേണ്ടതാണ് ഒരു മാധ്യമധര്‍മം. അവര്‍ക്കും തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശവും ഉണ്ട്. വസ്തുതകള്‍ക്ക് നിരക്കാത്ത വാര്‍ത്തകള്‍ നല്‍കി, അതു പലതരത്തിലുള്ള ചര്‍ച്ചകള്‍ക്കു വിധേയമാക്കി വ്യക്തിഹത്യ നടത്തി കൊണ്ടിരിക്കയാണ് ; അതുപോലെ നവ മാധ്യമങ്ങളും.

കാലാകാലങ്ങളായി സിപിഎം സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ പല വിധത്തിലുള്ള തെറ്റായി വാര്‍ത്തകള്‍ നേതാക്കന്മാരുടെയും, കുടുംബത്തെയും പറ്റി പ്രചരിപ്പിച്ചു അതിന്റെ നിറം കൊടുത്തുന്ന രീതി തുടര്‍ന്നു വരുന്നതാണ് എന്ന് ജനങ്ങള്‍ തിരിച്ചറിയേണ്ടതാണ്. ഒരു ദിവസത്തെ ചര്‍ച്ചകള്‍ അത് ശരിയായിരുന്നില്ല എന്ന് മനസിലാക്കിയാലും നടത്തിയ ചര്‍ച്ചകളും ജനങ്ങളില്‍ ഉളവാക്കിയ സംശയവും ആര്‍ക്കും തിരിച്ചെടുക്കാന്‍ സാദിക്കുകയില്ലലോ .എന്റെ അനുഭവം തന്നെ പറയാം വിദ്യാര്‍ത്ഥിരാഷ്രീയം തുടങ്ങിയ 1997 മുതല്‍ ഇന്നുവരെയും എന്നെ പല രീതിയിലും പൊതുസമൂഹത്തിനു മുന്നില്‍ വളരെ മോശമായി ചിത്രീകരിച്ചും, വൃത്തികെട്ടതും കേട്ടാല്‍ അറയ്ക്കുന്നതുമായ വാര്‍ത്തകള്‍ ചമച്ചു എന്നെ നിരന്തരം വേട്ടയാടികൊണ്ടിരുന്നു. ദിവസേന ഉള്ള ചര്‍ച്ചകള്‍കള്‍ നടത്തി . മലയാളികളുടെ ചായയുടെ കൂടെ ഉള്ള സ്‌നാക്‌സ് ആണ് ഞാന്‍ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . എന്നാല്‍ അവ ഒന്നും പോലും സത്യത്തിനു നിരക്കാത്തതു ആയതുകൊണ്ട് തന്നെയാണ് ഞാന്‍ ഇപ്പോഴും പൊതു സമൂഹത്തിന്റെ മുന്‍പില്‍ നില്കുന്നത് . എനിക്കെതിരെ ഒന്നും ഇന്ന് വരേ തെളിയിക്കാന്‍ കഴിയാതെ പരാജയം സമ്മതിച്ചവരാണ് ആരോപണം ഉന്നയിച്ചവര്‍ . .ആരോപണം ഉന്നയിച്ചര്‍ക് അത് തെളിയിക്കുവാനുള്ള ബാധ്യതയും ഉണ്ട് . തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഏതു നിയമ നടപടിക്കും വിദേയമാകാന്‍ ബിനോയ് തയ്യാറാണ് എന്ന് അവന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട് . ഇ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവന്‍ തന്നെ വ്യക്ത മാക്കിയിട്ടും ഉണ്ട് . മാനസികമായി തളര്‍ത്തുക അതാണ് ലക്ഷ്യം. പലപ്പോഴും പൊതുജനങ്ങള്‍ അതു മനസിലാക്കിയിട്ടും ഉണ്ടെന്നാണ് വിശ്വാസം ; പക്ഷെ എത്ര ആളുകളൊട് ഞങ്ങള്‍ക് ഇത് പറഞു മനസിലാക്കാന്‍ പറ്റും. അല്ലെങ്കില്‍ എത്ര പേര്‍ ഇത് മനസിലാക്കും ഇതൊന്നും വസ്തുതകള്‍ മനസിലാക്കാതെ സംസാരിക്കുന്നവര്‍ക് ഒരു വിഷയമേ അല്ലെ . ഞങ്ങളുടെ വിഷമം ഞങ്ങളുടേത് മാത്രമാണെന്ന് തിരിച്ചറിയുന്നു . ആരോടും പരാതി പറയുന്നില്ല . തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതു ആരായാലും ഞങ്ങളാണെങ്കിലും മറ്റു രാഷ്ട്രീയകാരുടെ മക്കളായാലും നിയമ നടപടികള്‍ക്കു വിധേയമാകണം. എന്നാല്‍ ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ട് എന്ന് പറഞു ഒരാളെ ക്രൂശിക്കുന്നത് ന്യായീകരിക്കാന്‍ പറ്റുന്ന ഒന്നല്ല .അയാളുടെ വ്യക്തമായ വിശദീകരണവും ഡോക്യുമെന്റ് സഹിതം ഹാജരാക്കിയിട്ടും ഉണ്ട്.

പിന്നെ എന്റെ ചേട്ടനെകുറിച്ച് പറയുകയാണെങ്കില്‍ വളരെ വര്ഷങ്ങളായി പ്രവാസജീവിതം നയിച്ചു അവിടെ ജീവിക്കുന്ന ഒരാള്‍ ആണ് . ബിസിനസില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാം ഉണ്ടായിട്ടുമുണ്ട് എല്ലാവരെയും പോലെ തന്നെ . അതില്‍ വരുന്ന കാര്യങ്ങള്‍ വ്യക്തമാക്കിയിടുമുണ്ട്. ഈ ചര്‍ച്ചകളും മറ്റു പ്രചാരണങ്ങളും നടത്തി ഞങ്ങളെ മാനസികമായി തളര്‍ത്തി കളയാം എന്നതാണ് ഉദ്ദേശമെങ്കില്‍ ഇത് നടത്തുന്നവര്‍ക് തെറ്റി .വസ്തുതകള്‍ക് നിരക്കാത്ത ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മനസിലാക്കുക തന്നെ ചെയ്യും എന്ന് വിശ്വസിക്കുന്നു . ( ഇല്ലെങ്കിലും വിഷമമില്ല ; കാരണം ഞങള്‍ സത്യമാണെന്നു വിശ്വസിക്കുന്ന ഞങ്ങളെ അറിയുന്നവര്‍ ഞങ്ങളുടെ കൂടെ ഉണ്ട് എന്ന വിശ്വാസം ) ഇങ്ങനെ ഒരു വാര്‍ത്ത വന്നാല്‍ സമൂഹത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാകും, പല തരത്തിലുള്ള ട്രോളുകള്‍ ഉണ്ടാകും അതിനെയെല്ലാം അതിന്റെതായ സ്പിരിറ്റില്‍ തന്നെയാണ് കാണുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നത്. എന്നാല്‍ വസ്തുതകള്‍ മനസിലാക്കി കഴിഞ്ഞാല്‍ അതു തുടരുന്നത്, നിര്‍ത്തും എന്ന് വിശ്വസിക്കുന്നു .

ഒറ്റ ഒരു ചോദ്യം മാത്രം:
വിദേശത്തു ഒരു കേസ് ഉണ്ട് എന്ന് തന്നെ വെക്കുക ആ കേസ് കോടതിയിലും പോലീസിന്റെ കയ്യിലും ആണ് ഉള്ളതെന്നും വെക്കുക അതിന്റെ ഏത് തരത്തിലുള്ള നടപടികളും ആയി മുന്നോട് പോകേണ്ടത് ആ രാജ്യത്താണോ അല്ലെങ്കില്‍ മറ്റൊരു രാജ്യത്തെ പത്രക്കാര്‍ക്കും മറ്റൊരു രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അടുത്തും ആണോ ?

'കടലില്‍ കുളിക്കുന്നവനെ കുളത്തിന്റ ആഴം കാട്ടി പേടിപ്പിക്കാന്‍ നോക്കരുത്'


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  36 minutes ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  an hour ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  3 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  3 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  3 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  4 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  4 hours ago