വീട് കത്തി നശിച്ച കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം അനുവദിക്കണം: മോന്‍സ് ജോസഫ്
കടുത്തുരുത്തി: കോതനല്ലൂരില്‍ തീപിടുത്തത്തെ തുടര്‍ന്ന് വീടും താമസസ്ഥലത്തുïായിരുന്ന മുഴുവന്‍ സാധനങ്ങളും കത്തി നശിച്ച കോതനല്ലൂര്‍ പുലിയംതുരുത്തേല് സുരേഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.
കുടുംബത്തിലെ മുഴുവന്‍ സാധനസാമഗ്രികളും തീപിടുത്തത്തില്‍ കത്തി നശിച്ചതിനെ തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്നുപോയ കുടുംബത്തെ പുനരധിവസിപ്പിക്കുവാന്‍ സാധ്യമായ എല്ലാ നടപടികള്‍ സ്വീകരിക്കുന്നതിന് ജനങ്ങളും സഹകരിക്കണമെന്ന് എം.എല്‍.എ. ആവശ്യപ്പെട്ടു. ഏകദേശം 45 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായിട്ടാണ് കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഗൗരവമേറിയ ദുരന്തത്തിന്റെ സാഹചര്യങ്ങള്‍ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനോട് എം.എല്‍.എ നേരിട്ട് വിളിച്ചറിയിച്ചു. വിഷയം സംബന്ധിച്ച് കോട്ടയം ജില്ലാ കലക്ടര്‍ സി.എ.ലതയുമായി എം.എല്‍.എ. ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വൈക്കം തഹസില്‍ദാര്‍, വില്ലേജാഫീസര്‍ തുടങ്ങിയ റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നടപടികള്‍ ചെയ്തിട്ടുï്.
മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ നീലംപറമ്പില്‍, വൈസ്പ്രസിഡന്റ് മഞ്ചു അജിത്ത്, വാര്‍ഡ് മെമ്പര്‍ സൂസന് ഗര്‍വ്വാസീസ്, മുന്‍ പ്രസിഡന്റ് കെ.സി.മാത്യു, ബ്ലോക്ക് മെമ്പര്‍മാര്‍ സി.എം.ജോര്‍ജ്ജ്, ബിജു പാതിരിമല, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സുനു ജോര്‍ജ്ജ്, ബിനോയി ഇമ്മാനുവേല്‍ എന്നിവരും എം.എല്‍.എയോടൊപ്പം സംഭവസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."