മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റുകള്‍ തകരാറില്‍
ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റുകള്‍ തകരാറില്‍. പ്രധാന ബ്ളോക്കിലെ ഒന്‍പത് ലിഫ്റ്റുകളില്‍ ആറെണ്ണവും പ്രവര്‍ത്തനരഹിതമാണ്. കൂടാതെ, പ്രധാന തീയറ്ററിലേക്കുള്ള രïെണ്ണത്തില് ഒരു ലിഫ്റ്റും തകരാറിലാണ്.
അത്യാഹിത വിഭാഗം,മൂന്നാം വാര്‍ഡ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് ആകെ ഒരെണ്ണം. ഭൂരിഭാഗം ലിഫ്റ്റുകളും പ്രവര്‍ത്തനരഹിതമായാല്‍ പ്രവര്‍ത്തിക്കുന്നവയ്ക്ക് മുന്പില് വലിയതിരക്കാണ ്അനുഭവപ്പെടുന്നത്.
രോഗികള്‍ക്ക് കാത്തുനില്ക്കേïി വരുന്നത് യഥാസമയം ചികിത്സ ലഭിക്കാതിരിക്കുന്നതിനും കാരണമാകുന്നുï്. ഇത ്പലപ്പോഴും ജീവനക്കാരുമായി വാക്കേറ്റത്തിനും കാരണമാകുന്നു. എന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് രോഗികള്‍ പറയുന്നു.
ചില ലിഫ്റ്റുകള്‍ വൈദ്യുതി തടസപ്പെട്ട് പ്രവര്‍ത്തനം നിലച്ചാല്‍ പിന്നീട് വൈദ്യുതി വന്നാലും ഇവ പ്രവര്‍ത്തിക്കാത്ത അവസ്ഥയാണ്.
കാലപ്പഴക്കമാണ് ഇതിന് പറയുന്ന കാരണം. അതേ സമയം വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി കരാറുകാരന് എട്ട് ലക്ഷം രൂപ നല്കുന്നുമുï്. പുതിയ ലിഫ്റ്റ് സ്ഥാപിക്കാന്‍ വാര്‍ഷിക അറ്റകുറ്റപ്പണിക്ക് ചെലവിടുന്ന തുക മതിയാകുമെന്നും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."