ഓട്ടോയില്‍ കറങ്ങി തട്ടിപ്പ്:യുവാവും യുവതിയും പിടിയില്‍
തിരുവല്ല: ഓട്ടോറിക്ഷയില്‍ കറങ്ങി തട്ടിപ്പ് നടത്തിയ യുവതിയും യുവാവും പിടിയില്‍. അടൂര്‍ മണക്കാല നെല്ലിമുകള്‍ കിഴക്കേക്കര പുത്തന്‍വീട്ടില്‍ ഷാലി(37), കൊല്ലം വടക്കേവിള അയത്തില്‍ ആശാന്റഴികം വീട്ടില്‍ ബൈജു എന്ന പ്രകാശ്(39) എന്നിവരാണു പിടിയിലായത്.
കടകളില്‍ ഉച്ചസമയങ്ങളിലും വൈകുന്നേരങ്ങളിലും കയറി സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ കടന്നുകളയുക, രïായിരത്തിന്റെ പുതിയ കറന്‍സി കാട്ടി ലോട്ടറി വാങ്ങിയ ശേഷം പണം നല്‍കാതെ ഓട്ടോയില്‍ രക്ഷപ്പെടുക തുടങ്ങിയ തട്ടിപ്പുകളാണു പ്രതികള്‍ നടത്തിവരുന്നത്. ചെറുകിട കച്ചവട സ്ഥാപനങ്ങള്‍, ലോട്ടറി കച്ചവടക്കാര്‍ എന്നിവരാണ് ഇവരുടെ തട്ടിപ്പിനിരയായിട്ടുള്ളത്.
നഗരത്തില്‍നിന്നു ലഭിച്ച അഞ്ചുപരാതികള്‍ക്കുമേല്‍ പൊലിസ് അന്വേഷണം നടത്തുന്നതിനിടെയാണു പ്രതികള്‍ വലയിലായത്. ഇവരുടെ തട്ടിപ്പിനിരയായ ലോട്ടറി കച്ചവടക്കാരിയായ തമിഴ്‌നാട് സ്വദേശിനി ലക്ഷ്മി നല്‍കിയ ഓട്ടോറിക്ഷയുടെ രജിസ്‌ട്രേഷന്‍ നമ്പരാണ് ഇരുവരെയും കുടുക്കാന്‍ പൊലിസിനെ സഹായിച്ചത്. ഓച്ചിറ ചങ്ങംകുളങ്ങര ധനീഷ് നിവാസില്‍ വാടകയ്ക്കു താമസിക്കുകയാണ് പ്രകാശ്. ഷാലിയുടെ വിദേശത്തുള്ള ഭര്‍ത്താവിന്റെ സുഹൃത്താണിയാള്‍.
എസ്.ഐ ബി. വിനോദ്കുമാര്‍, ട്രാഫിക് എസ്.ഐ സി. ദിനേശ്കുമാര്‍, സി.പി.ഒമാരായ അഖിലേഷ്, ജോജോ എന്നിവരടങ്ങുന്ന പൊലിസ് സംഘമാണു പ്രതികളെ പിടികൂടിയത്. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."