HOME
DETAILS

സൗഹൃദത്തിന്റെ കരുതല്‍ തീര്‍ത്ത് മനുഷ്യജാലിക

  
backup
January 26 2018 | 04:01 AM

friendly-man-rally-spm-today-articles

ലോകത്തിന്റെ ജനാധിപത്യ മതേതര രാജ്യങ്ങളില്‍ എറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. വൈവിധ്യമാര്‍ന്ന മതങ്ങളുടെയും വര്‍ണ്ണങ്ങളുടെയും ഭാഷകളുടെയും സംഗമ ഭൂമി കൂടിയാണിവിടം. ഇവയെല്ലാം ഒന്നിച്ചു ഒരുമിച്ച് സൗഹാര്‍ദപരമായി കൊണ്ടു പോവാന്‍ കഴിയുമെന്ന് കാണിച്ച് കൊടുത്തുവെങ്കിലും ഇന്നത്തെ ഇന്ത്യന്‍ പരിസരം അത്ര ശുഭകരമലാത്ത രീതിയിലാണ് നീങ്ങി കൊണ്ടിരിക്കുന്നത്. ഫാസിസ്റ്റ് ഭീകരരുടെ വിളനിലയമായിരുക്കുന്നു ഈ നാട്. രാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും നില കൊള്ളണമെന്ന് ബി.ആര്‍ അംബേദ്കറുടെ ഭരണഘടന കാറ്റില്‍ പറത്തിയാണ് ഏകാധിപതികളായ ഭരണാധിപന്‍മാര്‍ ഇന്ത്യയുടെ ഭരണ ചെങ്കോലേന്തുന്നത്.
ബ്രീട്ടിഷുകാരുടെ വരവോട് കൂടി ഇന്ത്യക്ക് സ്വാതന്ത്യത്തിന് വേണ്ടി കൈ മെയ് മറന്ന് ഇവിടുത്തെ ജനങ്ങള്‍ ജാതി മതമില്ലാതെ ഒരുമിച്ചു പ്രവര്‍ത്തിച്ചു. എന്നാല്‍ ഇവരുടെ സംഘ ശക്തിക്ക് ഭംഗം വരുത്താന്‍ ബ്രിട്ടീഷുകാരുടെ കുബുദ്ധിയില്‍ ഉദിച്ചതാണ് ഇവരെ ഭിന്നിപ്പിച്ച് ഭരിക്കല്‍ എന്നത്. ഇത് കൊണ്ട് അവര്‍ക്ക് വിജയം കണ്ടു എന്ന് മാത്രമല്ല അവര്‍ക്ക് പിന്നിട് കുടുതല്‍ കാലം ഇവിടെ ഭരണം നടത്താന്‍ കഴിയുകയും ചെയ്തു. എന്നാല്‍ പിന്നീട് ഒരുതരം വര്‍ഗീയ സ്വഭാവങ്ങള്‍ക്ക് വഴിവക്കുകയും രണ്ട് രാഷ്ട്രമായി മാറാന്‍ വരെ വഴിവച്ചു എന്നതാണ് വസ്തുത. പിന്നീട് ഇത്തരം വര്‍ഗീയ സ്വഭാവം എല്ലാ ഭരണ പ്രവര്‍ത്തനങ്ങളിലും കണ്ടു തുടങ്ങി. മുസ്‌ലിം ഹിന്ദു എന്ന വേര്‍തിരിവിലേക്ക് വരെ കാര്യങ്ങള്‍ എത്തി. മുസ്‌ലിംകള്‍ ഭീകരവാദികളാവുകയും സംഘ്പരിവാര്‍ ഫാസിസ്റ്റുകള്‍ രാജ്യസ്‌നേഹികളായി മാറുകയും ചെയ്തു.
1937 അഹ്മദാബാദ് ഹിന്ദു മഹാ സമ്മേളനത്തില്‍ ആധ്യക്ഷ്യം വഹിച്ച് കൊണ്ട് സവര്‍ക്കര്‍ പ്രഖ്യപിച്ചതിങ്ങനെ, 'ഇന്ത്യ ഒരു രാഷ്ടമായിരിക്കുമെന്ന് സങ്കല്‍പ്പിക്കുക വയ്യ. മറിച്ച് മുഖ്യമായും അത് രണ്ട് രാഷ്ട്രങ്ങളാണ്.' ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും രാജ്യമാക്കി വേര്‍ത്തിരിവ് നടത്തി ദേശീയ അഖണ്ഡതയുടെ വക്താക്കള്‍ ഇന്ത്യയെ വെട്ടിമുറിക്കാന്‍ മുന്‍കൂര്‍ നിശ്ചയിച്ചുവെന്ന് സാരം.
സ്വാതന്ത്രാനന്തര ഭാരതത്തില്‍ തീര്‍ത്തും തീവ്രഹിന്ദുത്വം വളര്‍ത്തുന്ന രൂപത്തിലായിരുന്നു കാര്യങ്ങളുടെ കടന്ന് പോക്ക്. ജനാധിപത്യത്തിന്റെ എല്ലാ മേഖലയിലും ഫാസിസ്റ്റ് സംഘ്പരിവാര്‍ ശക്തികളെ നിയമിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും കഴിഞ്ഞു. ഈയൊരു സ്വാധീനം പിന്നീടങ്ങോട്ട് അവര്‍ മുതലെടുപ്പ് നടത്തുകയും ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ അടിച്ചമര്‍ത്തലുകള്‍ നടത്തുകയും ചെയ്തു. രാജ്യത്തിന്റെ ജ്യുഡിഷറിയില്‍ പോലും കാവിവത്കരണം നടത്തുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ അടുത്ത ദിവസം നാം കണ്ട സുപ്രീം കോടതി ജഡ്ജിമാരുടെ പത്ര സമ്മേളനം.
ഇപ്പോള്‍ രാഷ്ട്രത്തിന്റെ ഭരണം നടത്തുന്നത് തീര്‍ത്തും ഏകാധിപതിയും ഫാസിസ്റ്റ് മേലാളനുമാണെന്നതില്‍ തര്‍ത്തിന് വഴിവെകുന്നില്ല. മതേതര രാഷ്ട്രത്തില്‍ നിന്നും മാറി തീര്‍ത്തും ഒരു ഹിന്ദുരാഷ്ട്രം പണിയാനാണ് ഈ അധികാര വര്‍ഗം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിന്റെ എല്ലാ തൂണുകളിലും ഫാസിസ്റ്റ് സ്വാധീനം വളര്‍ന്ന് കഴിഞ്ഞിരിക്കുന്നു. ഈ കഴിഞ്ഞ നാളുകളില്‍ എത്ര മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും കൊല്ലപ്പെട്ടു എന്നതിന് കണക്കുകള്‍ വ്യക്തമല്ല. ഇത് മറ്റു മാധ്യമ പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും ഒരു മുന്നറിപ്പുകൂടിയാണെന്നതില്‍ സംശയമില്ല.
രാജ്യം അപകടകരമായ അവസ്ഥയിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഭരണ സിരാകേന്ദ്രങ്ങളില്‍ മുഴുവനും കാവിവത്കരണം നടന്ന് കൊണ്ടിരിക്കുന്നു. എന്നാല്‍ രാജ്യത്തിന്റെ ഭൂരിപക്ഷ ജനങ്ങളും ഇതിന് എതിരാണെന്ന് മത്രമല്ല ജനാധിപത്യമായ ഒരു തിരിച്ച് പോക്കിന് കൊതിച്ചിരുക്കുകയാണ്. ഫാസിസ്റ്റ് ഭീകരതകെതിരേ പരിഹാരങ്ങള്‍ ഒന്നെയുള്ളൂ സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദം, ഒരു മതത്തില്‍ നിന്ന് ഉയര്‍ന്ന് വരുന്ന ഭീകര തിവ്രപ്രവര്‍ത്തനങ്ങള്‍ ആ സമുദായക്കാര്‍ തന്നെ തിരുത്തുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തിയാലെ ഇത്തരം ഫാസിസ്റ്റ് ഭീകരതയെ മറികടക്കാന്‍ കഴിയുകയള്ളൂ.
രാജ്യത്ത് ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രചരിപ്പികാനും സ്വാതന്ത്ര്യമുണ്ട്. മത പ്രബോധനം ജ്ീവിതത്തില്‍ പ്രായോഗിക വല്‍കരിച്ച് കാണിച്ച് കൊടുക്കുമ്പോളാണ് പ്രബോധനത്തിന്റെ പുണ്യം ലഭിക്കുകയുള്ളൂ. പരസ്പര സഹകരണത്തിലൂടെ മാത്രമേ സാമൂഹിക മുന്നേറ്റം സാധ്യമാകൂ എന്ന ബാലപാഠം അറിയാത്തവരായി മുസ്‌ലിം സമൂഹം മാറരുത്. ബഹുസ്വരസമൂഹത്തിലെ മുസ്‌ലിം ജീവിതത്തെ കുറിച്ച് പൂര്‍വികര്‍ നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. ഫലസ്തീന്‍ കീഴടക്കി ഹിറാക്ലിയസ്സിന്റെ മര്‍ദക ഭരണമവസാനിപ്പിച്ച ഉമര്‍(റ)നെ തദ്ദേശ വാസികള്‍ ഹൃദയം തുറന്ന് സ്വീകരിച്ചു.
ആ പ്രദേശങ്ങള്‍ ചുറ്റിക്കാണുന്നതിന് വേണ്ടി ഉമര്‍(റ)നോടോപ്പം ക്രൈസ്തവ പുരോഹിതനായ സഫര്‍നിയൂസും സംഘവും ഉമര്‍(റ)നെ അനുഗമിച്ചു നിസ്‌കാര സമയമായപ്പോള്‍ അതിന് വേണ്ടി സ്ഥലമാവിശ്യപ്പെട്ടപ്പോള്‍ ഉമര്‍(റ)നോട് അവരുടെ ചര്‍ച്ചില്‍ വച്ച് നിസ്‌കരികാനാവശ്യപ്പെട്ടു. എന്നാല്‍ ഉമര്‍(റ) ഇത് തിരസ്‌കരിക്കുകയും താനിവിടെ വച്ച് നിസ്‌കരിച്ചാല്‍ പില്‍കാലത്ത് അവിവേകികളായ മുസ്‌ലിംകളാരെങ്കിലും അതിന്റെ പേരില്‍ അവകാശമുന്നയിക്കുകയും അത് പള്ളിയാക്കാന്‍ ശ്രമിക്കുകയും ചെയ്യ്‌തേക്കാം എന്ന് പറഞ്ഞ് പള്ളിയുടെ പുറത്ത് വച്ച് നിസ്‌കരിക്കുകയാണ് ചെയ്തത്.
അംറുബ്‌നുആസ്(റ) ഒരു ക്രൈസ്തവ സ്ത്രീയുടെ വീട് പൊളിച്ച് നിര്‍ബന്ധപൂര്‍വം പള്ളിയോട് ചേര്‍ത്തു. അവര്‍ ഖലീഫ ഉമര്‍(റ)നോട് പരാതിപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണറെ ഖലീഫ വിചാരണയ്ക്ക് വിളിച്ചു. ഖലീഫയോട് അംറ്ബ്‌നു ആസ്(റ) ഇങ്ങനെ മറുപടി നല്‍കി. മുസ്‌ലിംകളുടെ അംഗസംഖ്യ വര്‍ധിച്ചു. പള്ളിയില്‍ നിസ്‌കരികാന്‍ സ്ഥലമിലാതെ പ്രയാസം അനുഭവിക്കുകയാണ്. അത് വിശാലമാകാന്‍ ശ്രമിച്ചപ്പോള്‍ അവിടെ ആസ്ത്രീയുടെ വീടുണ്ടായിരുന്നു. അതിന് ന്യായമായ വില നല്‍കാമെന്ന് പറഞ്ഞെങ്കിലും അവര്‍ അതിന് കുട്ടാക്കിയില്ല. അതിനാല്‍ വിട് പൊളിച്ച് പള്ളിയോട് ചേര്‍ക്കുകയാണുണ്ടായത്. അതിന്റെ വില അവര്‍ എത് സമയത്തും പൊതു ഖജനായില്‍ പോയി സ്വീകരിക്കാന്‍ പറ്റുന്ന വിധത്തില്‍ നിക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ ഈ മറുപടി ഉമര്‍(റ) സ്വീകരിച്ചില്ല. പകരം പള്ളിയുടെ ആ ഭാഗം പൊളിച്ച് ആസ്ത്രീക്ക് വിട് നിര്‍മ്മിക്കാന്‍ നിര്‍ദേശിക്കുകയാണുണ്ടായത്.
ഒരു സമുദായത്തിന്റെ വലിപ്പം കൂട്ടുന്നതിന് ധ്രുവീകരണത്തിലൂടെ ആകരുതെന്നാണ് ഇത്തരം ചരിത്രം നമുക്ക് നല്‍കുന്ന സന്ദേശം. മറിച്ച് നല്ല ജീവിത രീതിയിലൂടെ ജനങ്ങളെ അവടേക്ക് ആകര്‍ഷിക്കുകയാണ് വേണ്ടത്. ഇത്തരം സംഭവങ്ങളിലൂടെയായിരുന്നു ആദ്യ കാലത്ത് മുസ്‌ലിം സമുദായത്തിന്റെ വര്‍ധനവിന് കാരണമെന്ന് ചരിത്രത്തിന്റെ താളുകള്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയും.


സൗഹാര്‍ദ്ദാന്തരീക്ഷം നില നിര്‍ത്തിയതിന്റെ ഉദാഹരണങ്ങളും വ്യക്തികളെയും നമുക്ക് ചരിത്രത്തില്‍ ധാരാളം കാണാന്‍ സാധിക്കും. മതമെന്ന വേലികെട്ടുകള്‍ക്കപ്പുറം സാമൂഹിക ജീവിയായ മനുഷ്യനെ പരിഗണയില്‍ സാമൂഹികവും രാഷ്ട്രനന്മക്കും വേണ്ടി നിലകൊണ്ട സൗഹൃദങ്ങള്‍ ഇന്നും ചരിത്രത്തില്‍ വിസ്മരികാതെ കിടപ്പുണ്ട്. മമ്പുറം തങ്ങളുടെയും ഉമര്‍ ഖാസിയുടെയും കുഞ്ഞായിന്‍ മുസ്‌ലിയാരുടെയും ചരിത്രങ്ങളില്‍ അവരുടെ അമുസ്‌ലിംകളായ സുഹൃത്തുക്കളുടെ ചരിതങ്ങള്‍ പറയാതെ പുര്‍ണ്ണമാവുകയില്ല. ഇന്നലെകളില്‍ മനുഷ്യ സഹവര്‍ത്തിതത്തിന്റെ പ്രതിരുപങ്ങളായി മാറിയവരായിരുന്നു ഇവര്‍. ചരിത്രത്തില്‍ ഇടം പിടിക്കാത്ത സൗഹൃദത്തിന്റെ പ്രതീകങ്ങളായ എത്രയോ പേരെ നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ കാണാന്‍ കഴിയും. മാനുഷികമായ പല ആവശ്യങ്ങള്‍ക്കും വേണ്ടി സൗഹാര്‍ദാന്തരീക്ഷം പണിതവരായിരുന്നു നമ്മുടെ പൂര്‍വ്വികര്‍.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് മുമ്പ് ഹിന്ദു നാടു രാജാക്കന്മാരുടെ നാവിക സേനാധിപതികളായിരുന്നത് മുസ്‌ലിംകളായിരുന്നു. അത് പോലെ തിരിച്ചും. അതെല്ലാം മതമെന്നതിനപ്പുറത്തെ മാനുഷിക ബന്ധങ്ങളായി വായിക്കാന്‍ കഴിയണം. ഹൈന്ദവ ക്ഷേത്രങ്ങള്‍ സ്ഥലവും പണവും അനുവദിച്ച രാജാക്കന്‍മാരുണ്ടായിരുന്നു നമ്മുടെ രാജ്യത്ത്. കേരളത്തില്‍ മുസ്‌ലിം പള്ളികള്‍ക്ക് സ്ഥലവും സൗകര്യങ്ങളും നല്‍കി സഹായിച്ച എത്രയോ ഹിന്ദു ഭരണാധികാരികള്‍ കടന്ന് പോയിട്ടുണ്ട്. അയല്‍ പക ബന്ധങ്ങളിലും സാമൂഹിക സാംസ്‌കാരിക ബന്ധങ്ങളിലും ഒരുമിച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയും മറ്റുള്ളവന്റെ സുഖ ദുഖങ്ങളില്‍ പങ്കാളിയാവുകയും ചെയ്ത് ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമെ ഫാസിസ്റ്റ് ഭീകരപ്രവര്‍ത്തനങ്ങളെ ഈ നാട്ടില്‍ നിന്ന് തുരത്താന്‍ സാധിക്കൂ. മാനുഷിക പരിസരങ്ങളെ സമാധാനപൂര്‍ണമാക്കാതെ മതം പൂര്‍ണമാവുകയില്ല.
ഫാസിസ്റ്റ് സംഘപരിവാര്‍ ഭീകരപ്രവര്‍ത്തനങ്ങളുടെ ആധുനിക പരിസരങ്ങള്‍ സൗഹാര്‍ദത്തിന്റെ കരങ്ങള്‍ കൊണ്ട് ഇല്ലാതാക്കി പുതിയൊരു മത മൈത്രിയുള്ള ലോകത്തെ സൃഷ്ടിക്കാന്‍ ഇന്ന് ആരും കടന്ന് വരുന്നില്ല. റിപ്പബ്ലിക്ക് ദിനത്തിന്റെ ധന്യവസന്തത്തില്‍ സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും ജാലിക തീര്‍ക്കാന്‍ കേരളക്കരയിലെ പകരം വെകാനില്ലാത്ത വിദ്യാര്‍ഥി പ്രസ്ഥാനം എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന മനുഷ്യജാലിക ഏവരാലും ശ്രദ്ധിക്കപ്പെടുന്നത് അത് ഉയര്‍ത്തിപ്പിടിക്കു പ്രമേയത്തിന്റെ പ്രസക്തി കൊണ്ടു തന്നെയാണ്. മനുഷ്യ ജാലിക പതിനൊന്നാം വര്‍ഷത്തിലേക്ക് എത്തിനില്‍ക്കുകയാണ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നാരംഭിച്ച് ഈ വര്‍ഷം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ തന്നെ ഇരുപതോളം കേന്ദ്രങ്ങളില്‍ നടക്കുകയാണ്. സഊദി അറേബ്യ, യു.എ .ഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹറൈന്‍ എന്നീ ഗള്‍ഫ് രാഷ്ടങ്ങളില്‍ മുപ്പതോളം കേന്ദ്രങ്ങളിലും മനുഷ്യ ജാലികയില്‍ കൈകോര്‍ക്കുകയാണ്.
രാജ്യത്തിന്റെ എല്ലാ നിയമങ്ങള്‍ക്കുമനുസൃതമായി നടമാടികൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരില്‍ മതങ്ങള്‍ തമ്മിലുള്ള സൗഹൃദങ്ങള്‍ ഒരിക്കല്‍ കുടി ഊട്ടിയുറപ്പിക്കുകയാണ്. വിദ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും കാവി ഭീകരതക്കുമെതിരില്‍ ഒരു സംഘം വളര്‍ന്ന് വരുന്നുവെന്ന് ഒര്‍മപ്പെടുത്തുകയാണ് ഓരൊ മനുഷ്യ ജാലികയും. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും വളര്‍ന്ന് വരാന്‍ ഇത്തരം വേദികള്‍ക്ക് കഴിയട്ടെയെന്ന് നമുക്ക് ആശംസിക്കാം.
(എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  5 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  5 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  5 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  5 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  5 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  5 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  5 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  5 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  5 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  5 days ago