ആറന്മുളയില്‍ കൊയ്ത്തുത്സവം 20ന്
പത്തനംതിട്ട: ഹരിതകേരളം മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി നെല്‍കൃഷി പുനരുജ്ജീവനത്തിന്‍ കീഴില്‍ കൃഷിയിറക്കിയ ആറന്മുള പാടശേരങ്ങളിലെ കൊയ്ത്തുത്സവം 20ന് നടത്തും.
കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ മാത്യു ടി. തോമസ്, ജി. സുധാകരന്‍, എം.പിമാര്‍, എം.എല്‍.എമാര്‍, കവയത്രി സുഗതകുമാരി തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ കലക്ടര്‍ ആര്‍. ഗിരിജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൃഷി പുനരുജ്ജീവനവുമായി ബന്ധപ്പെട്ട എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് കൊയ്ത്ത് ഉത്സവം സംബന്ധിച്ച തീരുമാനം ഏടുത്തത്.
ഒക്ടോബര്‍ 29 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ആറന്മുള പാടശേരങ്ങളിലെ നെല്‍കൃഷി പുനരുജ്ജീവന പദ്ധതി വിത്തു വിതച്ച് ഉദ്ഘാടനം ചെയ്തത്. മല്ലപ്പുഴശേരി പഞ്ചായത്തിലെ 25 ഏക്കറിലെയും ആറന്മുള പുഞ്ചയിലെ ഒന്നര ഏക്കറിലെയും നെല്‍കൃഷിയാണ് കൊയ്ത്തിന് പാകമായിട്ടുള്ളത്.
120 ദിവസം പാകമാകുന്നതിനെടുക്കുന്ന 'ഉമ' നെല്‍വിത്താണ് ഇവിടെ കൃഷി ചെയ്തിരുന്നത്. ആറന്മുളപ്പുഞ്ച അടക്കമുള്ള പാടശേഖരങ്ങളില്‍പ്പെട്ട 225 ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷിയും വരുംദിവസങ്ങളില്‍ വിളവെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."