HOME
DETAILS

ഗുരുവായൂര്‍ ക്ഷേത്രത്തിന് ബോംബ് ഭീഷണി; കോട്ടയം സ്വദേശി അറസ്റ്റില്‍

  
backup
January 26 2018 | 04:01 AM

%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4-6

 

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ബോംബുവച്ച് തകര്‍ക്കുമെന്ന് ഫോണിലൂടെ ഭീഷണി സന്ദേശം നല്‍കി പൊലിസിനേയും നാട്ടുകാരേയും ഭീതിയുടെ നിഴലില്‍ നിര്‍ത്തിയ യുവാവ് അറസ്റ്റില്‍.
കോട്ടയം പനച്ചിപ്പാറ പൂഞ്ഞാര്‍ സ്വദേശി കല്ലാടിയില്‍ വീട്ടില്‍ സുബിന്‍ സുകുമാരനേയാണ് (28) ഗുരുവായൂര്‍ ടെംപിള്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ യു.എച്ച് സുനില്‍ദാസും സംഘവും എറണാകുളം രവിപുരത്ത് പ്രതി ജോലിചെയ്യുന്ന സ്ഥലത്തുനിന്ന് അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി 10.10 നാണ് ഫാസില്‍ തൃപ്രയാര്‍ എന്ന് സ്വയം പരിചയപ്പെടുത്തി ഗുരുവായൂര്‍ ദേവസ്വം ഓഫിസിലേക്ക് ഇയാള്‍ ഫോണ്‍ സന്ദേശം നല്‍കിയത്.
തുടര്‍ന്ന് പൊലിസില്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ സിറ്റി പോലിസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ ബുധനാഴ്ച അര്‍ധ രാത്രി എറണാകുളത്തുനിന്ന് പിടികൂടുകയായിരുന്നു. മദ്യലഹരിയിലാണ് താന്‍ ഫോണ്‍ ചെയ്തതെന്ന് പ്രതി പൊലിസിനോട് പറഞ്ഞു. എറണാകുളം ജില്ലയിലെ ഹാര്‍ബര്‍, തൃപ്പൂണിത്തുറ, എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ വിവിധ കേസുകളുണ്ടെന്നും പ്രതിയെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും ഗുരുവായൂര്‍ ടെംപിള്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ യു.എച്ച് സുനില്‍ദാസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago