ക്ലാസ് സമയങ്ങളില്‍ വാട്സ്ആപ്പും ഫേസ്ബുക്കും വേണ്ട
ചെറുവത്തൂര്‍: കുട്ടികളെ പഠിപ്പിക്കേണ്ട സമയത്ത് അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ നടപടി വരും. പ്രവൃത്തി സമയത്ത് അധ്യാപകരില്‍ ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമാണെന്ന ആക്ഷേപങ്ങള്‍ക്കിടയിലാണ് ഹയര്‍സെക്കന്‍ഡറി ഡയരക്ടറുടെ സര്‍ക്കുലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. വാട്സ്ആപ്പ്, ഫേസ് ബുക്ക് പോലുള്ള മാധ്യമങ്ങള്‍ ക്ലാസ് സമയങ്ങളില്‍ അധ്യാപകര്‍ ഉപയോഗിക്കാതിരിക്കാന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശമാണ് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ സ്കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന നിര്‍ദേശം നേരത്തെ തന്നെ നിലവിലുണ്ട്. എന്നാല്‍ പലയിടങ്ങളിലും ഇത് പ്രാവര്‍ത്തികമായിട്ടില്ല. ക്ലാസ് സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ സമൂഹ മാധ്യമങ്ങളില്‍ ഇടപെടുകയോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ ചെയ്താലും നടപടിയെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."