HOME
DETAILS

കേരളാ ബാങ്ക്: ജീവനക്കാരെയും പൊതുസമൂഹത്തേയും സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുന്നു

  
backup
January 26 2018 | 04:01 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%be-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%86

 


തൊടുപുഴ: കേരളാ ബാങ്ക് രൂപീകരണവുമായി സര്‍ക്കാര്‍ മുമ്പോട്ടുപോകുന്നത് ശ്രീറാം കമ്മിറ്റി റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിത്തന്നെ. വിവരാവകാശ നിയമപ്രകാരം നബാര്‍ഡില്‍ നിന്നും ലഭിച്ച മറുപടിയിലാണ് ഈ വിവരമുള്ളത്. ശ്രീറാം കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ജില്ലാ ബാങ്കുകളുടെ ശാഖകള്‍ ഒന്നും അടച്ചുപൂട്ടില്ലെന്നും ജീവനക്കാരെ ബാധിക്കില്ലെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിരന്തരം ആവര്‍ത്തിച്ചിരുന്നു.
എന്നാല്‍ റിപ്പോര്‍ട്ട് വള്ളിപുള്ളി വിടാതെ നടപ്പാക്കണമെന്ന ശുപാര്‍ശയോടെയാണ് നബാര്‍ഡ് ചെയര്‍മാന്‍ ഹര്‍ഷ്‌കുമാര്‍ ഭവന്‍വാലയ്ക്ക് ചീഫ് സെക്രട്ടറി നല്‍കിയിരിക്കുന്നതെന്ന് വ്യക്തമായി. ഇതോടെ സംസ്ഥാന - ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരെയും പൊതുസമൂഹത്തേയും സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആക്ഷേപമുയര്‍ന്നിരിക്കുകയാണ്.
ചീഫ് സെക്രട്ടറിയുടെ കത്തിന്റെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം സംസ്ഥാന സഹകരണ വകുപ്പിനോട് ആവശ്യപ്പെട്ടപ്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ നല്‍കാന്‍ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് നബാര്‍ഡിനെ സമീപിച്ചപ്പോഴാണ് മൂന്നുദിവസം മുമ്പ് കത്തിന്റെ പകര്‍പ്പ് ലഭ്യമായത്. എം.എസ്.ശ്രീറാം കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ജില്ലാ ബാങ്കിന്റെ 600 ശാഖകള്‍ ഘട്ടം ഘട്ടമായി അടച്ച് പൂട്ടേണ്ടി വരും. അധികമുണ്ടെന്ന് ശ്രീറാം കമ്മിറ്റി പറയുന്ന 5050 ജീവനക്കാരെ പിരിച്ചുവിടേണ്ടിവരും. അഞ്ചുവര്‍ഷത്തേക്ക് പുതിയ നിയമനങ്ങളും നടക്കില്ല. ഇതെല്ലാം മറച്ചുപിടിച്ചുള്ള പ്രചരണമാണ് സര്‍ക്കാരിന്റേത്.
ഇത് ഒരു പൊതുപ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ജില്ലാ സഹകരണ ബാങ്ക് എംപ്ലോയിസ് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി ഓള്‍ കേരള ഡിസ്ട്രിക്ട് കോ ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയിസ് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി സി.കെ. അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച സഹകരണ വകുപ്പ് മന്ത്രിയ കണ്ട് ആശങ്ക അറിയിച്ചു. പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ഉടന്‍ യോഗം വിളിക്കുമെന്ന് മന്ത്രി അറിയിച്ചു. ഓള്‍ ഇന്ത്യാ കോഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ അഖിലേന്ത്യാ സമ്മേളനം 27,28 തീയതികളില്‍ തിരുവനന്തപുരത്ത് ചേരുന്നുണ്ട്.
സമ്മേളനത്തില്‍ കേരളാ ബാങ്ക് രൂപീകരണം സംബന്ധിച്ച് വിശദമായ ചര്‍ച്ചയുണ്ടാകും. ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ കരകുളം കൃഷ്ണപിള്ള ചെയര്‍മാനായ സഹകരണ ജനാധിപത്യവേദിയുടെ യോഗം 29 ന് തിരുവനന്തപുരത്ത് ചേരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago