ഏക സിവില്‍ കോഡ് നീക്കത്തിന് താക്കീതായി ശരീഅത്ത് സംരക്ഷണ റാലി
തൊടുപുഴ: ഇമാം കൗണ്‍സില്‍ നേതൃത്വത്തില്‍ തൊടുപുഴയില്‍ സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ റാലിയും പൊതുസമ്മേളനവും ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ഭരണകൂട നീക്കത്തിന് താക്കീതായി. മുഴുവന്‍ മുസ്ലീം സംഘടനകളും ഒത്തൊരുമയോടെ റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുത്തത് തൊടുപുഴയ്ക്ക് പുതുചരിത്രമായി. റാലിയിലും പൊതുസമ്മേളനത്തിലൂം ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
മങ്ങാട്ടുകവലയില്‍ കെ.ഇ മുഹമ്മദ് മുസ്ലിയാര് പതാക ഉയര്‍ത്തിയ ശേഷം ഹൈദര്‍ ഉസ്താദിന്റെ പ്രാര്‍ത്ഥനയോടെയാണ് റാലി ആരംഭിച്ചത്. ശുഭ്രവസ്ത്ര ധാരികളായി വിവിധ മഹല്ലുകളിലെ ഇമാമുമാരും ജമാഅത്ത് ഭാരവാഹികളും മുന്‍നിരയില്‍ അണിനിരന്നു. റാലി തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ (ടിപ്പു സുല്‍ത്താന്‍ നഗര്‍) എത്തിച്ചേര്‍ന്നപ്പോഴും മങ്ങാട്ടുകവലയില്‍ നിന്നുള്ള പ്രവാഹം അവസാനിച്ചിരുന്നില്ല.
മുനിസിപ്പല്‍ മൈതാനിയില്‍ ഇമാം കൗണ്‍സില്‍ ചെയര്മാന് കടയ്ക്കല്‍ അബ്ദുല്‍ റഷീദ് മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം റ്റി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇമാം കൗണ്‍സില്‍ കണ്‍വീനര്‍ അബ്ദുല്‍ കബീര്‍ റഷാദി സ്വാഗതം ആശംസിച്ചു. തൗഫീഖ് മൗലവി ബാഖവി വിഷയാവതരണവും അഡ്വ. ഹനീഫ് ഹുദവി മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു. പി.പി.മുഹമ്മദ് ഇസ്ഹാഖ് മൗലവി, ഇംദാദുള്ള മൗലവി, ഇസ്മായില്‍ മൗലവി പാലമല, അബ്ദുല്‍ ഗഫൂര്‍ നജ്മി, അബ്ദുല്‍ റഷീദ് മൗലവി കൗസരി, മുഹമ്മദ് സ്വാലിഹ് അന്‍വരി, മുഹമ്മദ് ഷെഹീര്‍ മൗലവി, അന്‍സാരി മൗലവി, അബ്ദുറഹ്മാന് സഅ്ദി, ഹനീഫ് കാശിഫി, ഹാഷിം ബാഖവി, ഇല്യാസ് മൗലവി, അഷ്റഫ് അഷ്റഫി, സ്വാബിര്‍ അഹ്സനി, പി.പി. സുലൈമാന്‍ റാവുത്തര്‍, ടി.എം. സലീം, കെ.എം.എ. ഷുക്കൂര്‍, എം.എസ്. സുബൈര്‍, വി.എസ് മുഹമ്മദ് ഷെരീഫ്, പി.പി.അസീസ് ഹാജി, അലിക്കുഞ്ഞ് വാത്തിശേരി, അഡ്വ. സി.കെ.ജാഫര്‍, ജാഫര്‍ വെങ്ങല്ലൂര്‍, എം.എ കരീം എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."