സര്‍ക്കാരിനെ ബാധിക്കുന്നതല്ല; അന്വേഷണവുമില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിയുമായി ബന്ധപ്പെട്ട പണം തട്ടിപ്പ് കേസ് സര്‍ക്കാരിനെ ബാധിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇത് സംബന്ധിച്ച് അന്വേഷണത്തിന് സര്‍ക്കാര്‍ തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം സാമ്പത്തിക തട്ടിപ്പ് സഭയില്‍ ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഈ മറുപടി.
ഇതുസംബന്ധിച്ച് സര്‍ക്കാരിന് പരാതിയൊന്നും ലഭിച്ചിട്ടില്ല. 15 വര്‍ഷമായി ബിനോയ് ഗള്‍ഫില്‍ ജോലി ചെയ്യുന്നുണ്ട്. തെറ്റ് ചെയ്തിട്ടില്ലെന്ന് ബിനോയ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നം സര്‍ക്കാരിന്റെ ബാധ്യതയില്‍ വരുന്നതല്ല. പാര്‍ട്ടിക്ക് നിരക്കാത്ത പ്രശ്‌നമാണെങ്കില്‍ പാര്‍ട്ടി ഉചിതമായ നടപടി എടുക്കും. വെറും ആരോപണങ്ങളുടെ പേരില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിജയന്‍ പിള്ള എം.എല്‍.എയുടെ മകനെതിരേ ചെക്ക് കേസുണ്ടെന്ന് വിഷയം സബ്മിഷനായി ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോടിയേരിയുടെ മകനെതിരേയും സിറ്റിങ് എം.എല്‍.എയുടെ നേരെ ഉയര്‍ന്ന ആരോപണവും ഗുരുതരമാണെന്നും ചെന്നിത്തല പറഞ്ഞു.
എന്നാല്‍, ചെക്ക് കേസിന്റെ നിജസ്ഥിതി സര്‍ക്കാര്‍ അറിയേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."