ചെമ്പഴന്തി എസ്.എന്‍ കോളജില്‍ ജൈവപച്ചക്കറി കൃഷി
കഠിനംകുളം: നിരന്തര പരിശ്രമത്തിനിടെ ജൈവ പച്ചക്കറി തോട്ടമൊരുക്കി ഒരുകൂട്ടം അധ്യാപകരും വിദ്യാര്‍ഥികളും മാതൃകയാകുന്നു. ചെമ്പഴന്തി എസ്.എന്‍ കോളജിലെ എന്‍.എസ് .എസ് യൂണിറ്റുകളാണ് മറ്റുള്ള കോളജുകളിലെ വിദ്യാര്‍കള്‍ക്കും അദ്ധ്യാപകര്‍ക്കും മാതൃകയാകുന്നത്.
2015-2016 അധ്യായന വര്‍ഷം മുതലാണ് സമ്പൂര്‍ണ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. ഇപ്പോള്‍ ഇത് മൂന്നാംഘട്ടത്തിലേക്കു കടന്നിരിക്കുന്നു. കോളജ് കാംപസിലെ പാഴ്മരങ്ങളും കുറ്റിച്ചെടികളും വളര്‍ന്നുപന്തലിച്ച സ്ഥലം വൃത്തിയാക്കിക്കൊണ്ടായിരുന്നു ഇവര്‍ കൃഷിക്ക് തുടക്കം കുറിച്ചത്. പയര്‍, പടവലം, പാവയ്ക്കാ, വെള്ളരി, പച്ചമുളക്, വെണ്ട, തക്കാളി, വഴുതിന, ചീര, കോളിഫ്‌ലവര്‍, കാബേജ് തുടങ്ങിയ വിവിധയിനം പച്ചക്കറികളോടൊപ്പം 100 വാഴയും മരച്ചീനിയും കൃഷി ചെയ്യുന്നുണ്ട്. കൃഷിവകുപ്പിന്റെ സഹായത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ആദ്യ ഘട്ടം ഒരുലക്ഷം രൂപയോളം ചെലവായി. അതില്‍ 43,000 രൂപ സബ്‌സിഡി കൃഷി വകുപ്പില്‍ നിന്നും ലഭിച്ചു. ചാണകം, കോഴിവളം, മണ്ണിര കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് തുടങ്ങിയ ജൈവ വളങ്ങള്‍ ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്.
കോളജിലെ രണ്ട് എന്‍.എസ്.എസ് യൂനിറ്റുകളുടെ നേതൃത്വത്തില്‍ എഴുപതോളം വോളന്റിയേഴ്‌സാണ് ജൈവ കൃഷിത്തോട്ടം പരിപാലിക്കുന്നത്. ശ്രീകാര്യം കൃഷി ഓഫിസിലെ അസി. കൃഷി ഓഫിസര്‍ ബി. സനല്‍ സ്ഥിരമായി തോട്ടം സന്ദര്‍ശിക്കുകയും കൃഷിക്ക് വേണ്ട മാര്‍ഗ നിര്‍ദേശം നല്‍കുകയും ചെയ്യുന്നുണ്ട്. എസ്.എന്‍ ട്രസ്റ്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഊന്നല്‍ നല്‍കിയിരിക്കുന്ന കലാലയങ്ങളില്‍ ജൈവ പച്ചക്കറി എന്ന ആശയം'ഗുരുദേവ കാര്‍ഷിക ഉദ്ദ്യാനം 'എന്ന പേരില്‍ ചെമ്പഴന്തി എസ്.എന്‍ കോളജില്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു. ആദ്യഘട്ട വിളവെടുപ്പ് മേയര്‍ പ്രശാന്തും രണ്ടാംഘട്ട വിളവെടുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉദ്ഘാടനം ചെയ്തു.
നേരത്തെ മികച്ച എന്‍.എസ്.എസ് പ്രവര്‍ത്തനത്തിന് നിരവധി അവാര്‍ഡുകള്‍ ഈ കോളജിനെ തേടിയെത്തിയിട്ടുമുണ്ട്. നിര്‍ധനര്‍ക്ക് ഭവന നിര്‍മാണ പദ്ധതിയില്‍ ആദ്യത്തെ വീട് പൂര്‍ത്തീകരിച്ചതും ഈ കോളജിലെ എന്‍.എസ്.എസ് യൂനിറ്റാണ്. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍മാരായ ശ്രീനീഷ് ടി.വിയും എസ്. ശിവകലയും ആണ് കോളജിലെ എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്. ഈ വര്‍ഷം രണ്ട് നിര്‍ധരരായ രോഗികള്‍ക്ക് ചികിത്സാ സഹായം സമാഹരിക്കാനും ശദാബ്ദി ആഘോഷിക്കുന്ന തച്ചപ്പള്ളി ഗവ:എല്‍.പി.എസിന് ലൈബ്രറി ആവശ്യത്തിന് പുസ്തകങ്ങള്‍ ശേഖരിക്കാനും പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."