HOME
DETAILS
MAL
വിലക്ക് മറിക്കടന്ന് മോഹന്‍ ഭാഗവത് ഇത്തവണയും പതാക ഉയര്‍ത്തി
backup
January 26 2018 | 05:01 AM
പാലക്കാട്: ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് വിലക്ക് മറിക്കടന്ന് പതാക ഉയര്‍ത്തി. പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്കൂളിലാണ് സംഭവം.
റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം സ്കൂള്‍ മേലധികാരികള്‍ വേണം പതാക ഉയര്‍ത്തണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഇത് മറിക്കടന്നാണ് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്.
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് കര്‍ണകിയമ്മന്‍ സ്കൂളില്‍ മോഹന്‍ ഭാഗവത് പതാകയുയര്‍ത്തിയത് വിവാദമായിരുന്നു.
എന്നാല്‍, സി.ബി.എസ്.ഇ സിലബസ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തിന് കേരളത്തിലെ പൊതുവിദ്യഭ്യാസ വകുപ്പ് പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ ബാധകമാവില്ലെന്നാണ് സ്കൂള്‍ അധികാരികളുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."