HOME
DETAILS

വിഴിഞ്ഞം തുറമുഖത്തെ പുതിയ വാര്‍ഫില്‍ വെളിച്ചമെത്തി

  
backup
February 11 2017 | 04:02 AM

%e0%b4%b5%e0%b4%bf%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%82-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%ae%e0%b5%81%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf


 കോവളം: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തെ പുതിയ വാര്‍ഫില്‍ വൈദ്യുതി വെളിച്ചമെത്തി. ഇന്നലെ ഇലക്ട്രിസിറ്റി കണക്ഷന്‍ ലഭിച്ചതോടെ  വൈകുന്നേരത്തോടെ വാര്‍ഫില്‍ നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങളായി അടച്ചിട്ടിരുന്ന  ഗോഡൗണ്‍ പ്രകാശപൂരിതമായി. ഇത് അദാനി ഗ്രൂപ്പിന് വാടകയ്ക്ക് നല്‍കിയിരുന്നെങ്കിലും ഇലക്ടിസിറ്റി കണക്ഷന്‍ ഇല്ലാതിരുന്നതിനാല്‍ അവരും ഗോഡൗണ്‍ കാര്യമായി ഉപയോഗിക്കാതെ ഇട്ടിരിക്കുകയായിരുന്നു. വരുന്ന ഒരു മാസത്തിനുള്ളില്‍ കസ്റ്റംസ് ക്ലിയറന്‍സ് കൂടി കിട്ടുന്ന ഈ വാര്‍ഫും മത്സ്യബന്ധന തുറമുഖവും വികസനത്തിന്റെ പാതയിലാകുമെന്നാണ് പ്രതീക്ഷ.
വെളിച്ചമെത്തിയതോടെ  ആഡംബര കപ്പലുകളും ചരക്കു കപ്പലുകളുമൊക്കെ ഇനി പുതിയ വാര്‍ഫില്‍ നങ്കൂരമിടും. കൂറ്റന്‍ ചുറ്റുമതില്  ചാടിക്കടന്നെത്തിയിരുന്ന സാമൂഹ്യ വിരുദ്ധരും മദ്യപാനികളും അധികൃതര്‍ക്ക് എന്നും തലവേദനയായിരുന്നു. തീരസംരക്ഷണ സേനയുടെ കപ്പലുകളും തീരദേശ പൊലിസിന്റെ പട്രോള്‍ ബോട്ടുകളും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ബോട്ടും ഉല്‍പ്പടെ സുരക്ഷാ ഏജന്‍സികള്‍ പിടിച്ചിട്ടിരിക്കുന്ന ഇറാനിയന്‍ പത്തേമാരി, ഗുജറാത്തി ടഗ്ഗ് എന്നിവയും അന്താരാഷ്ട്ര തുറമുഖനിര്‍മ്മാണവസ്തുക്കള്‍, അദാനിയുടെ വക ടഗ്ഗുകള്‍, ബാര്‍ജുകള്‍ തുടങ്ങി എല്ലാംനങ്കൂരമിട്ടിരുന്നത് സി വേഡ് എന്ന പുതിയ വാര്‍ഫിലാണെങ്കിലും നാളിതുവരെ രാത്രിയായാല്‍ അധികൃതര്‍ ഇരുളില്‍ തപ്പിത്തടയുകയായിരുന്നു. വൈദ്യുതി കണക്ഷനായി മുന്‍പ് നടന്ന പല ശ്രമങ്ങളും  സാങ്കേതിക കാരണങ്ങളുടെ പേരില്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. വിഴിഞ്ഞം തുറമുഖത്ത് പുതിയതായി എത്തിയ പോര്‍ട്ട് ഓഫിസര്‍ അനിത എ.നായര്‍ വാര്‍ഫ് സൂപ്പര്‍വൈസര്‍ അനില്‍ എന്നിവരുടെയും വൈദ്യുത വകുപ്പിലെ ഉദ്യോഗസ്ഥരുടെയും ഒരു മാസത്തെ കൂട്ടായ പരിശ്രമമാണ് ഇന്നലെ ഫലം കണ്ടത്.
അദാനി ഗ്രൂപ്പ് ഒരു വര്‍ഷം മുന്‍പ് വടകക്കെടുത്ത ഗോഡൗണിന് വാടകയായി ഒരു രൂപ പോലും നല്‍കിയിരുന്നില്ല. വൈദ്യുതി എത്തിയതറിഞ്ഞ അദാനി ഗ്രൂപ്പുകാര്‍ കുടിശികയായ ഒരു ലക്ഷത്തി ഇരുപത്തെണ്ണായിരം രൂപ ഒരാഴ്ചക്കുള്ളില്‍ അടച്ച് തീര്‍ക്കാമെന്ന  അധികൃതര്‍ക്ക്  ഉറപ്പ് നല്‍കിയിരിക്കുകയാണ്. നിലവില്‍ വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് ക്ലിയറന്‍സ് ഉണ്ടെങ്കിലും വാര്‍ഫുകളെ ലീവേഡ് എന്നും സീവേഡ് എന്ന് തിരിച്ചത് പുതിയ വാര്‍ഫിന് വിനയാവുകയായിരുന്നു. ഇത് പരിഹരിച്ച് ഇവിടെ വമ്പന്‍ കപ്പലടുക്കുന്നതിനുതകുന്ന കസ്റ്റംസ് ക്ലിയറന്‍സും ഒരു മാസത്തിനുള്ളില്‍ കിട്ടുമെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ ക്ലിയറന്‍സുള്ള പഴയ വാര്‍ഫിന് സുരക്ഷയില്ലാത്തതും നീളക്കുറവും വലിയ കപ്പലടുപ്പിക്കുന്നതിന് തടസമായിരുന്നു. കസ്റ്റംസ് ക്ലിയറന്‍സ് കിട്ടുന്ന തോടെ മണലും കല്ലുമായുള്ള ചരക്ക് കപ്പല്‍ ഉടന്‍ വിഴിഞ്ഞത്തെ പുതിയ വാര്‍ഫിലടുക്കുമെന്നും അധികൃതര്‍ പറഞ്ഞു. വികസനത്തിന്റെ പാതയിലേക്ക് എത്തുന്ന പുതിയ വാര്‍ഫിനെ ബലപ്പെടുത്തുന്നതിനുള്ള നടപടികളും കഴിഞ്ഞ ദിവസം ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago