സന്താനോല്‍പാദനത്തിന് തടവുകാരന് ഹൈക്കോടതി ജാമ്യം അനുവദിച്ചു
ചെന്നൈ: മദ്രാസ് ഹൈക്കോടതി സന്താനോല്‍പാദനത്തിന് തടവുകാരന് രണ്ടാഴ്ച ജാമ്യം അനുവദിച്ചു. ജസ്റ്റിസ് വിമലാദേവി, കൃഷ്ണവല്ലി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം.
തിരുനെല്‍വേലി ജില്ലയിലെ പാളയംകോട്ടെ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്ത്യം ശിക്ഷയില്‍ കഴിയുന്ന സിദ്ധീഖ് അലിക്കാണ് സന്തോനോല്‍പാദനത്തിനായി രണ്ടാഴ്ചത്തെ ജാമ്യം അനുവദിച്ചത്. സിദ്ദീഖലിയുടെ (32) ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് കോടതിയുടെ വിധി. തടവില്‍ കഴിയുന്നവരുടെ ദാമ്പത്യ അവകാശങ്ങള്‍ അനുവദിച്ച് കൊടുക്കുന്നതിന് സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിക്കണമെന്ന് കേസ് പരിഗണിക്കവേ കോടതി അഭിപ്രായപ്പെട്ടു. തടവില്‍ കഴിയുന്ന ഭാര്യയ്ക്കും ഭര്‍ത്താവിനും പരസ്പരം കാണുന്നതിന്റെ നിയമവശങ്ങളും ഗുണവും ദോഷവും കമ്മിറ്റി പരിശോധിക്കുന്നത് നല്ലതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
മറ്റു രാജ്യങ്ങളില്‍ ഇതുപോലുള്ള കമ്മിറ്റികള്‍ നിലവിലുണ്ടെന്നും കോടതി പറഞ്ഞു. ഇത്തരം ആവശ്യങ്ങള്‍ക്ക് തടവുകാര്‍ക്ക് അവധി നല്‍കാന്‍ കഴിയില്ലെന്ന ജയില്‍ അധികൃതരുടെ വാദം കോടതി തള്ളി. അസാധാരണ സാഹചര്യത്തില്‍ തടവുകാര്‍ക്ക് അവധി അനുവദിക്കാമെന്ന് കോടതി പറഞ്ഞു. തടവുകാരന് മതിസായ സുകരക്ഷ നല്‍കാനും കോടതി നിര്‍ദേശം നല്‍കി. ഹരജിയില്‍ കൃത്യമായ അന്വേഷണം നടത്തിയപ്പോള്‍ തടവുകാരന് കുഞ്ഞ് ആവശ്യമായതായി ബോധ്യപ്പെട്ടെന്നും കോടതി പറഞ്ഞു. ആവശ്യമാണെങ്കില്‍ അവധി രണ്ടാഴ്ച കൂടി ദീര്‍ഘിപ്പിക്കാമെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."