വിരവിമുക്ത ദിനം: 2966 പേര് ഗുളിക കഴിച്ചു
അഞ്ചാലുംമൂട്: ദേശീയ വിരവിമുക്ത ദിനത്തില്‍ 19 വയസിനു താഴെയുള്ള 2966 പേര് ആല്‍ബെന്‍ഡസോള്‍ ഗുളിക കഴിച്ചു .1460 ആണ്‍കുട്ടികളും 1506 പെണ്‍കുട്ടികളും ഇതിലുള്‍പ്പെടും. ഒന്നുമുതല്‍ അഞ്ചു വയസുവരെയുള്ളവര്‍ക്ക് അങ്കണവാടികളിലും ആറു മുതല്‍ 19 വയസുവരെയുള്ളവര്‍ക്ക് സ്കൂളുകളിലും വച്ചാണ് ഉച്ചക്കുള്ള ആഹാരത്തിനു ശേഷം ഉദ്യോഗസ്ഥര്‍ നേരിട്ട് ഗുളികകള്‍ വിതരണം ചെയ്തത്. തദ്ദേശ സ്വയം ഭരണ പ്രതിനിധികള്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, ആശമാര്‍, അങ്കണവാടി ജീവനക്കാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഗുളിക വിതരണത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കോര്പ്പറേഷന് വിദ്യാഭ്യാസ കായിക സ്ഥിരം സമിതി അധ്യക്ഷന്‍ ടി.ആര്. സന്തോഷ് കുമാര്‍ നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ അഡ്വ. എം.എസ്. ഗോപകുമാര്‍ അധ്യക്ഷനായി.
മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീത മുഖ്യ പ്രഭാഷണം നടത്തി. പ്രഥമാധ്യാപിക ശോഭനാദേവി, എച്ച്.എസ് . ഗേ ഥന്, പി.ടി.എ.പ്രസിഡന്റ് അനില്‍കുമാര്‍, മുജീബ് തുടങ്ങിയവര്‍ സംസാരിച്ചു. നീരാവില്‍ എസ് .എന്‍.ഡി.പി.വൈ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കൗണ്‍സിലര്‍ ബി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ആര്. സിബില അധ്യക്ഷയായി. പി.എച്ച്. എന്‍. സൂപ്പര്‍വൈസര്‍ പുഷ്പലത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ആര്. ബാലഗോപാല്‍, പ്രഥമാധ്യാപിക ഐ. രേണുകാദേവി തുടങ്ങിയവര്‍ സംസാരിച്ചു.
ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ക്ക് സമ്പൂര്‍ണ്ണ വിരവിമുക്ത ദിനമായ 15 ന് ഗുളിക നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."