അല്‍ഖോര്‍ എയര്‍ഷോ ആയിരങ്ങള്‍ക്കു ആനന്ദം പകര്‍ന്നു
ദോഹ: സിവില്‍ വ്യോമയാന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പത്താമത് അല്‍ഖോര്‍ ആകാശ പ്രദര്‍ശനത്തിന്റെ ആദ്യദിനത്തില്‍തന്നെ വ്യോമാഭ്യാസപ്രകടനം വീക്ഷിക്കാന്‍ നിരവധിപേരെത്തി. അല്‍ഖോര്‍ എയര്‍ഫീല്‍ഡില്‍ നടക്കുന്ന വിമാനങ്ങളുടെ ആകാശപ്രദര്‍ശനം ഇന്ന് സമാപിക്കും.
ഖത്തറില്‍ നിന്നും മറ്റ് ജിസിസി രാജ്യങ്ങളില്‍ നിന്നുമായി ഫ്‌ളൈയിങ് ക്ലബ്ബുകളുടെ അറുപത് ലൈറ്റ്, മീഡിയം വിമാനങ്ങളാണ് ഷോയില്‍ പങ്കെടുക്കുന്നത്. ലൈറ്റ്, മിഡ് സൈസ് ജെറ്റുകളുടെ അഭ്യാസപ്രകടനങ്ങള്‍ കാണികളെ ആകര്‍ഷിച്ചു. ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തിയാണ് ഷോ ഉദ്ഘാടനം ചെയ്തത്.
കുട്ടികളും കുടുംബങ്ങളും ഉള്‍പ്പടെ നിരവധി പേര്‍ എയര്‍ഷോ കാണാനെത്തിയിരുന്നു. എയറോബാറ്റിക് പ്രകടനം, പാരാമോട്ടര്‍ ഷോ, ജൈറോകോപ്ടര്‍, ചെറിയ വിമാനങ്ങളുടെ പ്രകടനം, ഡ്രോണ്‍(യുഎവി) ഷോ, ഫോര്‍മേഷന്‍ ഫ്‌ളൈയിങ് ഷോ, ഫ്രീ ഫ്‌ളൈയിങ് എന്നിവയ്ക്കു പുറമെ കുട്ടികള്‍ക്കായുള്ള പരിപാടികളും ഒരുക്കിയിട്ടുണ്ട്. അല്‍ഖോര്‍ ഫ്‌ളൈ ഇന്‍ എന്നറിയപ്പെടുന്ന ആകാശപ്രദര്‍ശനത്തിന്റെ കഴിഞ്ഞ എഡീഷനുകള്‍ വലിയ വിജയമായിരുന്നു. ചെറു വിമാനങ്ങളില്‍ ആകാശയാത്രയ്ക്കും അവസരം ഒരുക്കിയിരുന്നു. വ്യോമയാന മേഖലയെക്കുറിച്ച് ജനങ്ങളില്‍ ബോധവത്കരണമുണ്ടാക്കാനും പൈലറ്റുമാരുമായി ആശയവിനിമയത്തിന് അവസരമൊരുക്കാനും ലക്ഷ്യമിട്ടുകൂടിയാണ് എയര്‍ ഷോ സംഘടിപ്പിക്കുന്നതെന്ന് സിവില്‍ വ്യോമയാന അതോറിറ്റി പ്രസിഡന്റ് അബ്ദുല്ല ബിന്‍ നാസര്‍ തുര്‍ക്കി അല്‍ സുബൈ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."