HOME
DETAILS
MAL
ഇ അഹമ്മദിന്റെ മരണം: മനുഷ്യാവകാശ കമ്മിഷന് വിശദീകരണം തേടി
backup
February 11 2017 | 06:02 AM
ന്യൂഡല്‍ഹി: ഇ.അഹമ്മദിന്റെ മരണത്തെ സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമീഷന് വിശദീകരണം തേടി. ഡല്‍ഹി പൊലിസ് കമീഷണര്‍ക്കും ആര്.എം.എല്‍ ആശുപത്രി സൂപ്രണ്ടിനുമാണ് വിശദീകരണം ആവശ്യപ്പെട്ട് കമ്മിഷന് നോട്ടീസ് അയച്ചത്. നാലാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മിഷന് ഉത്തരവിട്ടത്.
മരണത്തിലെ ദുരൂഹത അകറ്റാനാണ് കമ്മിഷന് ഇടപെട്ടത്. ഇ. അഹമ്മദിനെ കാണാന്‍ മക്കളെ അനുവദിക്കാത്തതും മരിച്ചത് മറച്ചുവെച്ചതും ഗുരുതര കുറ്റമാണെന്നും നോട്ടീസിലുണ്ട്.
ലോക്സഭയില്‍ കുഴഞ്ഞു വീണ് രാവിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അഹമ്മദ് മരിച്ചതായി ഐ.സി.യു ജീവനക്കാരും എം.പിമാരും ആരോപിച്ചിരുന്നു. എന്നാല്‍ രാത്രിയോടെയാണ് മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."