നിത്വാഖാത്: സഊദിവല്‍ക്കരണ അനുപാതത്തില്‍ വീണ്ടും കുറവ് വരുത്തുന്നു
റിയാദ്: സ്വകാര്യ മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി സഊദിവല്‍ക്കരണ അനുപാതത്തിന്റെ തോതില്‍ മന്ത്രാലയം വീണ്ടും മാറ്റം വരുത്തുന്നു. വിവിധ മേഖകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ബാധകമായ സഊദിവല്‍ക്കരണ അനുപാതത്തില്‍ ഭേദഗതികള്‍ വരുത്തുന്ന കരട് നിയമം തൊഴില്‍ സാമൂഹിക വികസന മന്ത്രി ഡോ: അലി അല്‍ ഗഫീസ് അംഗീകരിച്ചിട്ടുണ്ട്. ഇത് പ്രത്യേക പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
സ്വകാര്യ മേഖല വ്യവസായികള്‍, തൊഴിലുടമകള്‍, തൊഴിലാളികള്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്ക് കരട് തീരുമാനത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും അവസരങ്ങളും ഇത്തവണ നല്‍കിയിട്ടുണ്ട്. അടുത്ത ഞായറാഴ്ച്ച മുതല്‍ അഞ്ചാഴ്ച കാലം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. തൊഴില്‍ വിപണിയുടെ ബന്ധപ്പെട്ട എല്ലാവരും കരട് നിയമത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
സഊദിവല്‍ക്കരണം നടപ്പാക്കുന്ന സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാനവ വിഭവശേഷി നല്‍കി വരുന്ന സാമ്പത്തിക സഹായത്തിലും പരിഷ്‌ക്കരണങ്ങള്‍ വരുത്തുന്നുണ്ട്. സ്ഥാപനത്തിലെ സഊദിവല്‍ക്കരണ അനുപാതം, സഊദിയുടെ ശരാശരി വേതനം, വനിതാ ജീവനക്കാരുടെ അനുപാതം, തൊഴില്‍ സ്ഥിരത, ഉയര്‍ന്ന വേതനം ലഭിക്കുന്ന തൊഴിലുകളില്‍ സഊദി വല്‍ക്കരണ തോത് എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക പോയിന്റുകള്‍ നല്‍കി ധനസഹായം കണക്കാക്കുന്ന രീതിയാണ് നടപ്പിലാക്കുന്നത്. ഇതും കരട് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്വകാര്യ മേഖലയില്‍ സഊദി സര്‍ക്കാര്‍ ലക്ഷ്യമിട്ട നിര്‍ബന്ധിത സഊദി വല്‍ക്കരണം 2011 മുതല്‍ ഘട്ടം ഘട്ടമായാണ് സഊദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."