ശശികല മുഖ്യമന്ത്രിയായേക്കില്ലെന്ന് റിപ്പോര്‍ട്ട്; അഭ്യൂഹങ്ങളെ തള്ളി സെങ്കോട്ടയ്യന്
ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്നാട്ടില്‍ മുഖ്യമന്ത്രി കസേരയില്‍ നിന്നും ശശികല പിന്മാറുമെന്ന് സൂചന. തനിക്കെതിരേ ഉയരുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. പകരം നേതൃസ്ഥാനത്തേക്ക് മറ്റൊരാളെ നിയോഗിച്ചേക്കുമെന്നാണ് ശശികലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എടപ്പാടി പളനിസ്വാമി, സെങ്കോട്ടയ്യന് എന്നീ പേരുകളാണ് മുഖ്യമന്ത്രി കസേരയിലേക്ക് ഉയരുന്ന പേരുകള്‍.
മുഖ്യമന്ത്രിയാവാനുള്ള തന്റെ ശ്രമത്തെ സ്വന്തം പാര്‍ട്ടിയില്‍ തന്നെ കലാപക്കൊടി ഉയര്‍ന്ന സാഹചര്യത്തിലാണ് ശശികലയുടെ ഈ തീരുമാനം. ശശികലയുടെ മുഖ്യമന്ത്രി നീക്കത്തെ എതിര്‍ത്ത് രണ്ടു മന്ത്രിമാരും രണ്ട് എം.പിമാരും ഇന്ന് പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, ശശികല മുഖ്യമന്ത്രിയാവാനുള്ള ശ്രമത്തില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്തകളെ പിന്തള്ളി സെങ്കോട്ടയ്യന് രംഗത്തെത്തി. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സെങ്കോട്ടയ്യന് പറഞ്ഞു. പാര്‍ട്ടിയുടെ നേതാവ് ശശികല തന്നെയാണെന്നും മറിച്ചൊരു നേതാവിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."