ആദ്യം മുസ്ലിംകള്, പിന്നെ ദലിതര്‍, ഇപ്പോള്‍ നമ്മുടെ കുട്ടികളും ഇനിയും മിണ്ടാതിരിക്കാനാകില്ല: കെജ്രിവാള്
ന്യൂ ഡല്‍ഹി: ദലിതുകള്‍ക്കും മുസ്ലിംകള്ക്കും ശേഷം അവര്‍ ഇതാ നമ്മുടെ കുട്ടികളേയും ലക്ഷ്യംവച്ചിരിക്കുന്നുവെന്നും ഇനിയും മിണ്ടാതിരുന്നുകൂടായെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്.
പത്മാവത് സിനിമക്കെതിരേ കര്‍ണി സേന സ്കൂള്‍ ബസ് അക്രമിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കെജ്രിവാള് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.
ഇനി നമ്മള് മൗനം വെടിയണം. നാളെ അവര്‍ നമ്മുടെ വീടുകളിലുമെത്തും. അതുകൊണ്ട് എല്ലാവരും മൗനം വെടിഞ്ഞ് പ്രതികരിക്കണമെന്നും അരവിന്ദ് കെജ് രിവാള്‍ പറഞ്ഞു.
റിപ്പബ്ലിക് ദിനപരിപാടിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങിനിയിടെയാണ് കെജ്രിവാളിന്റെ പ്രതികരണം.
ക്രിസ്തുമത വിശ്വാസികളും മുസ്ലിംകളുമുള്ള നാടാണിത്. മീര, കബീര്‍, ഗുരുനാനാക്, മഹാവീര്‍, ബുദ്ധന്, കൃഷ്ണന്, രാമന് എന്നിവരുടെ നാടാണിത്. ഇവിടെ പിഞ്ചു കുഞ്ഞുങ്ങളെ കല്ലെറിയാന്‍ ഏത് മതമാണ് പഠിപ്പിക്കുന്നത്. റിപ്പബ്ലിക്ക് ദിനത്തിന്റെ തലേ ദിവസം രാജ്യ തലസ്ഥാനത്തിന്റെ വിളിപ്പാടകലെ കുരുന്നുകള്‍ക്ക് നേരെയുണ്ടായ അക്രമം ഏറ്റവും വലിയ നാണക്കേടായെന്നും കെജ് രിവാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."