റോഹിംഗ്യന്‍ പ്രതിസന്ധി: അന്താരാഷ്ട്ര പാനലില്‍നിന്ന് യു.എസ് നയതന്ത്രജ്ഞന്‍ രാജിവച്ചു
വാഷിങ്ടണ്‍: റോഹിംഗ്യന്‍ പ്രതിസന്ധി പരിഹാരത്തിനായി നിയോഗിച്ച പത്തംഗ അന്താരാഷ്ട്ര ഉപദേശക പാനലില്‍നിന്ന് യു.എസ് നയതന്ത്രജ്ഞന്‍ ബില്‍ റിച്ചാര്‍ഡ്‌സണ്‍ രാജിവച്ചു. റോഹിംഗ്യന്‍ പ്രതിസന്ധി പരിഹാരത്തിനായി നിയോഗിച്ച ഈ പാനല്‍ കേവലം കണ്ണില്‍പൊടിയിടാന്‍ വേണ്ടി മാത്രമാണെന്ന് റിച്ചാര്‍ഡ്‌സണ്‍ ആരോപിച്ചു.
ബില്‍ക്ലിന്റണ്‍ ഭരണകൂടത്തില്‍ അംഗമായിരുന്ന ഇദ്ദേഹം മ്യാന്‍മര്‍ ഭരണാധികാരി ആങ് സാങ് സൂക്കിക്കെതിരേ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു. തന്റെ ദീര്‍ഘകാല സുഹൃത്തായ സൂക്കിക്ക് നേതൃ ധാര്‍മികതയില്ലെന്ന് റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു. 700,000 റോഹിംഗ്യന്‍ മുസ്‌ലിംകള്‍ പലായനം ചെയ്ത പടിഞ്ഞാറന്‍ റാഖൈനില്‍ ഉപദേശകപാനല്‍ സന്ദര്‍ശിക്കാനിരിക്കെയാണ് റിച്ചാര്‍ഡ്‌സണിന്റെ രാജിപ്രഖ്യാപനം. തിങ്കളാഴ്ച നടന്ന പാനല്‍ യോഗത്തില്‍ രണ്ടു റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ മ്യാന്‍മറിലുള്ള രാജ്യദ്രോഹ കുറ്റം ഉന്നയിച്ചുവെന്നും എന്നാല്‍ ഇതിനോട് സൂക്കി കോപത്തോടെയാണ് പ്രതികരിച്ചതെന്നും റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു.
ഇത് ഉപദേശക സമിതി ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്ന് സൂക്കി പറഞ്ഞു. ഇതേ വിഷയം വൈകിട്ടും അത്താഴ വിരുന്നിനിടെയും റിച്ചാര്‍ഡ്‌സണ്‍ ആവര്‍ത്തിച്ചുവെന്ന് പാനല്‍ അംഗമായ ന്യൂ മെക്‌സിക്കോയിലെ മുന്‍ ഗവണര്‍ പറഞ്ഞു. ഉപദേശക സമിതിയെ നിയോഗിച്ചത് റാഖൈന്‍ വിഷയം ചര്‍ച്ച ചെയ്യാനാണെന്നും റിച്ചാര്‍ഡ്‌സണ്‍ സംസാരിച്ചത് അജണ്ടക്ക് പുറത്തുള്ള വിഷയമാണെന്നും സൂക്കിയുടെ വക്താവ് സോ തെ പറഞ്ഞു. സൂക്കിയെ താന്‍ വളരെയധികം ബഹുമാനിക്കുന്നുണ്ട്. എന്നാല്‍, റാഖൈന്‍ വിഷയവുമായി അവര്‍ യാതൊരു നേതൃ ധാര്‍മികതയും പ്രകടിപ്പിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ ദു:ഖമുണ്ടെന്നും റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു.
തായ്‌ലന്‍ഡ് ഉപപ്രധാനമന്ത്രിയായ സുറാകിറത് സതിറാത്തിയാണ് അന്താരാഷ്ട്ര ഉപദേശക പാനലിന്റെ തലവന്‍.
റിച്ചാര്‍ഡ്‌സന്റെ രാജി തീരുമാനത്തില്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ നോര്‍ട്ട് ഉത്കണഠ പ്രകടിപ്പിച്ചു. മ്യാന്‍മര്‍ സന്ദര്‍ശിക്കുന്ന സംഘത്തിലേക്ക് പുതിയ അംഗത്തെ ചേര്‍ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മ്യാന്‍മര്‍ സൈന്യത്തിന്റെയും ബുദ്ധ തീവ്രവാദികളുടെയും അക്രമത്തെ തുടര്‍ന്ന് പലായനം ചെയ്ത റോഹിംഗ്യകളെ രാജ്യത്തേക്ക് മടക്കാനുള്ള നടപടികള്‍ തുടരുന്നതിനിടെയാണ് ഉപദേശക പാനലില്‍നിന്ന് യു.എസ് നയതന്ത്രജ്ഞന്റെ രാജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."