HOME
DETAILS
MAL
സ്വന്തം തട്ടകത്തില്‍ തോല്‍വി; കിങ്‌സ് കപ്പില്‍ നിന്ന് റയല്‍ പുറത്ത്
backup
January 26 2018 | 05:01 AM
മാഡ്രിഡ്: ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി റയല്‍ മാഡ്രിഡ് സ്പാനിഷ് കിങ്‌സ് കപ്പില്‍ നിന്ന് പുറത്തായി. ക്വാര്‍ട്ടറിലെ രണ്ടാം പാദ പോരാട്ടത്തില്‍ ലെഗാനെസിനോട് 2-1ന് പരാജയപ്പെട്ടാണ് റയല്‍ പുറത്തേക്കുള്ള വഴി കണ്ടത്. ആദ്യ പാദത്തില്‍ 1-0ത്തിന് എവേ പോരാട്ടം വിജയിച്ച റയലിന് പക്ഷേ രണ്ടാം പാദത്തില്‍ സ്വന്തം തട്ടകത്തില്‍ അരങ്ങേറിയ മത്സരത്തില്‍ തോല്‍വി പിണഞ്ഞത് തിരിച്ചടിയായി. ഇരു പാദ പോരാട്ടം 2-2ന് സമനിലയായെങ്കിലും രണ്ട് എവേ ഗോളിന്റെ പിന്‍ബലത്തിലാണ് ലെഗാനെസ് സെമിയിലേക്ക് മുന്നേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."