കരിപ്പൂരിനെ തഴഞ്ഞതില്‍ വ്യാപക പ്രതിഷേധം
കൊണ്ടോട്ടി: കേരളത്തിന്റെ എമ്പാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരായിട്ടും ഹജ്ജ് വിമാനസര്‍വിസിന് ഇത്തവണയും നെടുമ്പാശ്ശേരിയില്‍ നിന്നുള്ള സര്‍വിസിന് ടെന്‍ഡര്‍ വിളിച്ച നടപടിയില്‍ വ്യാപക പ്രതിഷേധം. കരിപ്പൂരിനെ കേന്ദ്രസര്‍ക്കാര്‍ തഴഞ്ഞതിനെതിരേ സംസ്ഥാന ഹജ്ജ് കമ്മിറ്റിയും വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. കോഴിക്കോട്: എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍കേഷന്‍ അനുവദിക്കാതെ സൗകര്യം കുറഞ്ഞ വിമാനത്താവളങ്ങളില്‍ ഹജ്ജ് സര്‍വിസ് അനുവദിക്കുകയും ചെയ്ത നടപടിയില്‍ മലബാര്‍ ഡവലപ്‌മെന്റ് ഫോറം പ്രതിഷേധിച്ചു. കരിപ്പൂരിനെ തഴഞ്ഞതിനു പിന്നില്‍ സ്വകാര്യവിമാനത്താവളങ്ങളില്‍ പണം മുടക്കിയ ഗള്‍ഫ് വ്യവസായികളാണെന്ന് മലബാര്‍ ഡവലപ്‌മെന്റ് ഫോറം സംയുക്തസമരസമിതി ചെയര്‍മാന്‍ ഡോ. എം.ജി.എസ് നാരായണന്‍, ജനറല്‍ കണ്‍വീനര്‍ കെ.എം ബഷീര്‍ എന്നിവര്‍ പറഞ്ഞു. ബി 747 ഇനത്തില്‍പ്പെട്ട വിമാനങ്ങള്‍ ഉപയോഗിച്ച് കൊച്ചിയില്‍ നിന്ന് ഹജ്ജ് സര്‍വിസ് നടത്താന്‍ തയാറുളള വിമാന കമ്പനികളില്‍ നിന്നാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."